ഒരു സ്ത്രീ ഓടിച്ചിരുന്ന വാഹനം പോലീസ് പട്രോള്‍ വാഹനത്തിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് അമിതവേഗത്തിലെത്തിയ കാര്‍ പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പട്രോള്‍ വാഹനം ദൂരേക്ക് തെറിച്ച് പോയി കീഴ്‌മേല്‍ മറിഞ്ഞു.
14 വര്‍ഷമായി ഷാര്‍ജ പോലീസിലെ ട്രാഫിക് വകുപ്പില്‍ സേവനമനുഷ്ഠിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ അല്‍ സീയൂബ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
0 Comments