പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്ര ദമ്പതികൾ ബെല്ലാരിയിൽ എ.സി പൊട്ടിത്തെറിച്ച് മരിച്ചു. ബെല്ലാരിയിലെ ബിസിനസുകാരനും പേരാമ്പ്രയിലെ ആദ്യകാല വ്യാപാരിയുമായിരുന്ന പേരാമ്പ്ര കോടേരിച്ചാൽ അപ്പക്കൽ ജോയി (67) ഭാര്യ ഉഷ (60) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
കഴിഞ്ഞ രാത്രിയിൽ ഉറങ്ങുന്നതിനിടയിലാണ് വിൻഡോ എയർ കണ്ടീഷൻ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പരിക്കേറ്റ് ചികിത്സക്കിടെ ഉഷ ബുധനാഴ്ച കാലത്തും ജോയി ഉച്ചയോടെയുമാണ് മരിച്ചത്.
മക്കൾ: ശിഖ, സുബിൻ. മരുമകൻ: ജോർജ് എഡിസൺ ചീരാൻ.
0 Comments