പാലാ കൊഴുവനാല്‍ സ്വദേശി ജെസ്മി (38)ആണ് മരിച്ചത്. മാതൃഭൂമി തൃശൂര്‍ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഹോര്‍മിസ് ജോര്‍ജിന്‍റെ ഭാര്യയാണ്. ഗർഭിണിയായിരിക്കെ കോവിഡ് ബാധിതയായി തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നില ഗുരുതരമായതിനെ തുടര്‍ന്ന് കുഞ്ഞിനെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു. ജെസ്മിക്കൊപ്പം ഭര്‍ത്താവ് ഹോര്‍മിസും മകനും കൊവിഡ് പോസിറ്റീവ് ആയിരുന്നു. രണ്ട് ദിവസം മുമ്പ് ഇവർ നെഗറ്റീവായി.
പാലാ കൊഴുവനാല്‍ പറമ്പകത്ത് ആന്‍റണിയുടെയും ലാലിയുടെയും മകളാണ് ജെസ്മി. സഹോദരങ്ങള്‍: ലിസ്മി (മനോരമ ആരോഗ്യം, കോട്ടയം) , ആേന്റാ.
പാലാ കൊഴുവനാല്‍ പറമ്പകത്ത് ആന്‍റണിയുടെയും ലാലിയുടെയും മകളാണ് ജെസ്മി. സഹോദരങ്ങള്‍: ലിസ്മി (മനോരമ ആരോഗ്യം, കോട്ടയം) , ആേന്റാ.
0 Comments