NEWS UPDATE

6/recent/ticker-posts

സ്വകാര്യ ക്ലിനിക്കുകളും ആശുപത്രികളിലും ഗുരുതര അനാസ്ഥ, കൊറോണ ലക്ഷണങ്ങളുമായെത്തുന്നവരെ രോഗമില്ലെന്നു പറഞ്ഞു തിരിച്ചയക്കുന്നു, പരാതിയുമായി നാഷണല്‍ യൂത്ത് ലീഗ്

കാസറകോട് : കാസറ്‌കോടിന്റ തീരപ്രദേശങ്ങളിലും കിഴക്കന്‍ മലയോരങ്ങളിലും ഗുരുതരമായ കൊറോണ രോഗം പിടിപെട്ടിട്ടും, രോഗവ്യാപനം ഉയര്‍ന്നിട്ടും ചെറിയ ചെറിയ രോഗലക്ഷണങ്ങളുമായി ക്ലിനിക്കുകളില്‍ എത്തുന്ന സാദാരണക്കാരെ സമാശ്വസിപ്പിച്ചു പനിക്കുള്ള മരുന്ന് നല്‍കി വീട്ടിലേക്കും ജോലി സ്ഥലത്തെക്കും തിരിച്ചയക്കുന്നു.[www.malabarflash.com]

കൊറോണ ടെസ്റ്റിനോ കൊറാന്റയിനോ ഉപദേശിക്കാതെ ഒന്നുമില്ലെന്ന് പറഞ്ഞയച്ച പലര്‍ക്കും പിന്നീട് തീവ്ര കൊറോണ വൈറസ് പിടിപ്പെട്ടതായി അനുഭവങ്ങള്‍ ഉണ്ട്, ഇവരുടെ സമ്പര്‍ക്കലിസ്റ്റില്‍ പലരും രോഗവാഹകരായി മാറിയത് മൂലം പള്ളിക്കര, ഉദുമ, ചെമ്മനാട് പഞ്ചായത്തുകളിലെ വിവിധ ഇടങ്ങളില്‍ രോഗവ്യാപനം അതി ഭീകരമാണ്.

ഇത്തരം നിസ്സാരവല്‍ക്കരണവും അശ്രദ്ധയും ആരോഗ്യരംഗത്തുള്ളവരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് നീതികരിക്കാനാവില്ല, സാദാരണക്കാരും കൂലി വേല ചെയ്യുന്നവരും രോഗവ്യാപനം ഉണ്ടാവില്ലെന്ന് തെറ്റായ ദാരണ മൂലം ഇത്തരം ക്ലിനിക്കുകളില്‍ നിന്നും മരുന്ന് കഴിച്ചു പതിവ് ജോലികളില്‍ വ്യാപ്രതാരാണ്. 

അടിയന്തിരമായി ഇത്തരം അനാസ്ഥ ഒഴിവാക്കാനും ആരോഗ്യമേഖലയില്‍ ശക്തമായ ബോധവല്‍ക്കരണവും മുന്നറിയിപ്പും നല്‍കാന്‍ സ്വകാര്യ ക്ലിനിക്കുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കല്‍ സംഘവും മുന്നോട്ട് വരണം, അടിയന്തിരമായി കൊറോണ ടെസ്റ്റും കൊറന്റൈന്‍ കേന്ദ്രങ്ങളോ ഒരുക്കി പൊതുജനങ്ങളില്‍ ഭീതി അകറ്റണമെന്നും നാഷണല്‍ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഹനീഫ് പി എച്ച് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ആരോഗ്യ വകുപ്പ് എന്നിവര്‍ക്ക് പരാതി നല്‍കി

Post a Comment

0 Comments