കേരളത്തിലെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയക്കം പന്ത്രണ്ടു പേർ ആദ്യ പട്ടികയിലുണ്ടായിരുന്നു. എന്നാൽ മൂന്നംഗ പട്ടികയിലേക്ക് ചുരുങ്ങിയപ്പോൾ ബെഹ്റയ്ക്ക് ഇടംകിട്ടിയില്ലെന്നാണ് വ്യക്തമാകുന്നത്.
അതേസമയം പട്ടിക തയ്യാറാക്കിയ രീതിക്കെതിരെ കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി. ലോക്സഭ കക്ഷി നേതാവ് അധിർരഞ്ജൻ ചൗധരി വിയോജനക്കുറിപ്പ് നല്കിയാണ് പ്രതിഷേധം അറിയിച്ചത്.
അതേസമയം പട്ടിക തയ്യാറാക്കിയ രീതിക്കെതിരെ കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി. ലോക്സഭ കക്ഷി നേതാവ് അധിർരഞ്ജൻ ചൗധരി വിയോജനക്കുറിപ്പ് നല്കിയാണ് പ്രതിഷേധം അറിയിച്ചത്.
അധികം വൈകാതെ തന്നെ സിബിഐ ഡയറക്ടറെ പ്രഖ്യാപിക്കുമെന്നാണ് വ്യക്തമാകുന്നത്. സിബിഐ ഡയറക്ടറായിരുന്ന ആർ കെ ശുക്ല വിരമിച്ചതോടെയാണ് തലപ്പത്ത് പുതിയെ ആളെത്തുന്നത്. നിലവിൽ അഡിഷണൽ ഡയറക്ടറായ പ്രവീൺ സിൻഹയാണ് ചുമതല വഹിക്കുന്നത്.
0 Comments