NEWS UPDATE

6/recent/ticker-posts

ശോഭാ സുരേന്ദ്രന്റെ നോട്ടീസ് കെട്ടു പൊട്ടിക്കാത്ത നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കഴക്കൂട്ടത്തെ എൻ.ഡി.എ. സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ കെട്ട് പൊട്ടിക്കാത്ത നിലയിലുള്ള അഭ്യർഥനാ നോട്ടീസ് കണ്ടെത്തി. മണ്ഡലത്തിൽ തന്നെയുള്ള ഒരു ബി.ജെ.പി. നേതാവിന്റെ വീടിനടുത്തുനിന്നുമാണ് കെട്ടുകണക്കിന് നോട്ടീസുകൾ കണ്ടെത്തിയത്. നോട്ടീസുകളിൽ ചിലത് കവറിൽനിന്നും പൊട്ടിക്കാത്ത നിലയിലാണ്.[www.malabarflash.com]

ശോഭാ സുരേന്ദ്രന്റെ അനുഭാവികൾ ഈ നേതാവിന്റെ വീട്ടിൽ പോയപ്പോഴാണ് നോട്ടീസുകൾ കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വീഡിയോയിൽ പകർത്തി സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു.

ഇതിനെക്കുറിച്ച്‌ പ്രതികരിക്കാൻ ശോഭാ സുരേന്ദ്രൻ തയ്യാറായില്ല. തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ഓഫീസിൽ ഇറക്കിവെച്ചിരുന്ന നോട്ടീസുകൾ ആരോ വീഡിയോയിൽ പകർത്തുകയും പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാനായി ഇപ്പോൾ പ്രചരിപ്പിക്കുകയും ചെയ്യുന്നതാണെന്ന് ബി.ജെ.പി. കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആർ.എസ്.രാജീവ് പറഞ്ഞു.

Post a Comment

0 Comments