കുമ്പള: എസ്.എസ്.എൽ.സി അവസാന പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാർഥിനി വീട്ടുകിണറ്റിൽ വീണു മരിച്ചു. ആരിക്കാടി കടവത്ത് ഗെയിറ്റിനടുത്തു താമസിക്കുന്ന പത്മനാഭ - വിമല ദമ്പതികളുടെ മകൾ അഷ്മിത (15) ആണ് മരിച്ചത്. കുമ്പള ഹയർ സെക്കന്‍ഡറി സ്കൂൾ വിദ്യാർഥിനിയാണ്.[www.malabarflash.com]വ്യാഴാഴ്ച എസ്.എസ്.എൽ.സി അവസാന പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി ഉച്ചതിരിഞ്ഞ് കുടവുമായി കിണറ്റിനരികിലേക്ക് പോയിരുന്നു. ഏറെ നേരമായിട്ടും കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് കിണറ്റിൽ വീണതായി മനസ്സിലായത്. സഹോദരൻ: ഷമ്മിത്ത്.
0 Comments