NEWS UPDATE

6/recent/ticker-posts

അധ്യാപകന്‍ ഷോക്കേറ്റ് മരിച്ചു

കാസര്‍കോട്: പട്‌ള സ്‌കൂളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിരമിച്ച ഹിന്ദി അധ്യാപകന്‍ കുഡ്ലു രാംദാസ് നഗര്‍ ഗംഗേ റോഡിലെ മുരളീധരന്‍ (57) ഷോക്കേറ്റ് മരിച്ചു.[www.malabarflash.com]

വ്യാഴാഴ്ച രാവിലെ കൂഡ്‌ലുവിലെ വീട്ടില്‍ വെച്ചാണ് ഷോക്കേറ്റത്. വീട് പണി നടക്കുന്നതിനിടയില്‍ സഹായിക്കുമ്പോഴാണ് അപകടമുണ്ടായത്. കെ.എസ്.ടി.എ കാസര്‍കോട് ഉപജില്ലാ മുന്‍ എക്‌സിക്യൂട്ടീവ് അംഗമാണ്.

ചെര്‍ക്കള സ്വദേശിയായ മുരളീധരന്‍ കുറച്ചുകാലംമുമ്പാണ് കൂഡ്‌ലുവില്‍ വീട് വെച്ച് താമസം തുടങ്ങിയത്.

വലിയ സൗഹൃദവലയത്തിന്റെ ഉടമയായ മുരളീധരന്റെ ആകസ്മിക നിര്യാണം സഹപ്രവര്‍ത്തകരേയും നാട്ടുകാരേയും ദുഖത്തിലാഴ്ത്തി.

ഭാര്യ: വിനയ പ്രഭ. മക്കൾ: നന്ദ കിഷോർ, നവനീത്. സഹോദരങ്ങൾ: രാജൻ, രവി, രതീഷ്, ലീന.

Post a Comment

0 Comments