ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ വിസർജ്ജ്യം യുകെയിലെ മ്യൂസിയത്തിൽ. ഇംഗ്ലണ്ടിലെ ഒരു മ്യൂസിയത്തിലാണ് ഈ വിസർജ്ജ്യം സൂക്ഷിച്ചിരിക്കുന്നത്.[www.malabarflash.com]
20 സെന്റിമീറ്റർ നീളവും അഞ്ച് സെന്റിമീറ്റർ വീതിയുമുള്ള ഈ മനുഷ്യ വിസർജ്ജ്യം ഒൻപതാം നൂറ്റാണ്ടിലേതാണെന്നാണ് ലാഡ്ബൈബിളിലെ ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നത്. ജോർവിക്കിലെ ഒരു കടൽ സഞ്ചാരിയുടേതാണ് ഈ വിസർജ്യമെന്നാണ് റിപ്പോർട്ടുകൾ.ഇപ്പോൾ യോർക്ക് എന്നാണ് ഈ മനുഷ്യാവശിഷ്ടം അറിയപ്പെടുന്നത്.
1972 ലാണ് ഈ വിസർജ്ജ്യം കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. യോർക്കിലെ ഇന്നത്തെ ലോയ്ഡ്സ് ബാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നാണ് പുരാവസ്തു ശാസ്ത്രജ്ഞർ ഈ വിസർജ്ജ്യം കണ്ടെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. വിസർജ്ജ്യം ഇപ്പോൾ യോർക്ക് ആർക്കിയോളജിക്കൽ റിസോഴ്‌സ് സെന്ററിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഈ വിസർജ്ജ്യത്തിൽ പ്രധാനമായും ബ്രഡും മാംസവുമാണ് അടങ്ങിയിരിക്കുന്നതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. കുറച്ച് ദിവസമായി മലവിസർജനം നടത്താതിരുന്നതിന് ശേഷം പുറത്തു വന്ന വിസർജ്ജ്യമാണ് ഇതെന്നാണ് കരുതുന്നത്.
0 Comments