താനൂർ: മലപ്പുറം ജില്ലയിൽനിന്നുള്ള ഏക മന്ത്രിയായി സി.പി.എം പ്രഖ്യാപിച്ച വി. അബ്ദുറഹ്മാൻ ആശുപത്രിയിൽ. മന്ത്രിമാരുടെ പേരുവിവരങ്ങൾ പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ തിരൂരിലെ വീട്ടിൽ മാധ്യമപ്രവർത്തകർ എത്തിയെങ്കിലും കാണാൻ സാധിച്ചില്ല.[www.malabarflash.com]
ഫോണിൽ രാവിലെ മുതൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. വൈകീട്ട് വരെ അദ്ദേഹം എവിടെയെന്ന അനിശ്ചിതത്വം തുടർന്നു. വൈകീട്ട് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ഇ. ജയൻ, വി. അബ്ദുറഹ്മാൻ ആശുപത്രിയിലാണെന്ന് വിഡിയോ സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു.
രക്തസമ്മർദത്തിൽ വ്യതിയാനമുണ്ടായതിനാൽ 24 മണിക്കൂർ നിരീക്ഷണത്തിലാണെന്നും ബുധനാഴ്ച മാധ്യമപ്രവർത്തകരെ കാണുമെന്നുമാണ് വിഡിയോ സന്ദേശത്തിൽ പറയുന്നത്. ഏത് ആശുപത്രിയിലാണെന്നോ, എവിടെയാണെന്നോ വിവരം ലഭ്യമല്ല.
0 Comments