NEWS UPDATE

6/recent/ticker-posts

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹം; വധുവിന്റെ പിതാവിനെതിരേ കേസ്

പത്തനംതിട്ട: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹം. 20 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി ലഭിച്ച വിവാഹത്തില്‍ പങ്കെടുത്തത് 75 പേര്‍. പത്തനംതിട്ട നഗരപരിധിയില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെയുളള വള്ളിക്കോട്ടാണ് സംഭവം നടന്നത്.[www.malabarflash.com]


വള്ളിക്കോട്ടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ പത്തുമണിക്കായിരുന്നു വിവാഹം. ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വിവാഹത്തിന് അനുമതി തേടിയിരുന്നു. എന്നാല്‍ 20 പേര്‍ക്ക് പങ്കെടുക്കാനുളള അനുവാദമാണ് നല്‍കിയിരുന്നത്. വിവാഹത്തില്‍ 75 പേര്‍ പങ്കെടുത്തു.

തുടര്‍ന്ന് പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും കോവിഡ് മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം നടന്നതിന്റെ അടിസ്ഥാനത്തില്‍ വധുവിന്റെ പിതാവിനും മണ്ഡപം മാനേജര്‍മാക്കെതിരേയും കേസെടുത്തു.

Post a Comment

0 Comments