വൃത്തിഹീനമായ ശീലങ്ങളും കഴുകാതെ തുടര്‍ച്ചയായി ഒരേ മാസ്‌ക് ഉപയോഗിക്കുന്നതും ബ്ലാക്ക് ഫംഗസ് പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
തുടര്‍ച്ചയായി ഒരേ മാസ്‌ക് രണ്ടോ മൂന്നോ ആഴ്ച ഉപയോഗിക്കുന്നത് ബ്ലാക്ക് ഫംഗസിന്റെ വികാസത്തിലേക്ക് നയിച്ചേക്കാമെന്ന് എയിംസിലെ ന്യൂറോ സര്‍ജറി പ്രൊഫസര്‍ ഡോ. പി ശരത് ചന്ദ്ര പറഞ്ഞു.അതോടൊപ്പം സിലിണ്ടറില്‍ നിന്ന് നേരിട്ട് രോഗികള്‍ക്ക് കോള്‍ഡ് ഓക്‌സിജന്‍ നല്‍കുന്നത് വളരെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഫംഗസ് അണുബാധ പുതിയ രോഗമല്ല. പക്ഷേ ഇത് ഒരിക്കലും പകര്‍ച്ചവ്യാധി അനുപാതത്തില്‍ സംഭവിച്ചിട്ടില്ല. ഇത് പകര്‍ച്ചവ്യാധി അനുപാതത്തില്‍ എത്തുന്നതിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്നും ഡോ. ശരത് ചന്ദ്ര പറയുന്നു.
നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് ഈ രോഗബാധ പൊതുവില്‍ അപകടകാരിയായി മാറുന്നത്.സ്റ്റിറോയിഡുകളുടെ വ്യവസ്ഥാപരമായ ഉപയോഗവും ബ്ലാക്ക് ഫംഗസിന് കാരണമാകുന്നു.
ഒരു വശത്തനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണുകള്‍ക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കില്‍നിന്ന് കറുത്ത നിറത്തിലുള്ള ദ്രവം പുറത്തുവരിക എന്നതാണ് ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങള്‍.

0 Comments