NEWS UPDATE

6/recent/ticker-posts

തറാവീഹ് നമസ്കാരത്തിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു

കുമ്പള: തറാവീഹ് നമസ്കാരത്തിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു. കൊടിയമ്മ പൂക്കട്ടയിലെ ഹനീഫ (40)യാണ് മരിച്ചത്.[www.malabarflash.com]


വ്യാഴാഴ് രാത്രി തറാവീഹ്‌ നമസ്കാരത്തിനിടയിൽ നെഞ്ച്‌ വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂക്കട്ട കണ്ണിയത്ത് ഉസ്താദ് ഇസ്​ലാമിക് സെന്‍ററിന്‍റെയും സമസ്തയുടെയും പ്രവർത്തകനായിരുന്നു.

ഭാര്യ: ബുഷ്‌റ. മക്കൾ: അഫ്‌ലഹ്‌, അഫ്രാസ്‌, ശമ്മാസ്‌, ഇഫത്ത്‌. സഹോദരങ്ങൾ: യൂസഫ്‌, ഫറൂഖ്‌, കബീർ, നസീറ

Post a Comment

0 Comments