യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് കെ.സുധാകരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ സുരേന്ദ്രന്‍ ഇടപെട്ടത്. അദ്ദേഹവും മറ്റ് സ്റ്റാഫ് അംഗങ്ങളും ചേര്‍ന്ന് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
കെ.പി.സി.സി.അധ്യക്ഷ സ്ഥാനത്തേക്കുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് അതിനിടയില്‍ ഇപ്രകാരം പ്രതിഷേധമുയര്‍ത്തിയാല്‍ അത് കെ.സുധാകരനെ ദോഷമായി ബാധിക്കുമെന്ന് പറഞ്ഞാണ് സ്റ്റാഫ് അംഗങ്ങള്‍ ഇവരെ പിന്തിരിപ്പിച്ചത്. എന്നാല്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് സ്ഥലത്ത് വാഗ്വാദമുണ്ടായി. പിന്നീട് പ്രവര്‍ത്തകര്‍ കാറില്‍ കയറി മടങ്ങുകയായിരുന്നു.
പ്രവര്‍ത്തകരോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ വ്യക്തതയില്ലാത്ത മറുപടിയാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ സുരേന്ദ്രന്‍ പറഞ്ഞു.
കെ.പി.സി.സി.ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ പങ്കെടുക്കാനായി നേതാക്കള്‍ എത്തിത്തുടങ്ങുന്നതിനിടയിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. യോഗത്തില്‍ രാജിസന്നദ്ധത അറിയിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കില്ല. തിരഞ്ഞെടുപ്പ് തോല്‍വിയുള്‍പ്പടെയുളള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

0 Comments