കൊച്ചി: കഞ്ചാവുമായി പോലീസിന്റെ കസ്റ്റഡിയിലായ യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതി കമ്പിയില്‍നിന്നു ഷോക്കേറ്റ് മരിച്ചു. ഒറ്റപ്പാലം പാലപ്പുറം കുളപ്പുള്ളിപ്പറമ്പില്‍ കെ.പി രഞ്ജിത്ത് (26) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെ എറണാകുളം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സമീപത്താണ് സംഭവം.[www.malabarflash.com]
നാല് കിലോയോളം കഞ്ചാവുമായി എത്തിയ രഞ്ജിത്തിനെ പോലീസ് പിടികൂടി. മഹസര്‍ തയ്യാറാക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച് ഇയാള്‍ ഓടുകയായിരുന്നു.
സ്റ്റേഡിയത്തിനകത്ത് കയറിയ യുവാവ് ഗാലറിയിലൂടെ ഓടി. പോലീസ് പിന്നാലെ എത്തിയപ്പോള്‍ താഴെയുള്ള തകരഷീറ്റിട്ട കടയുടെ മുകളിലേക്കു ചാടി. ഇവിടെ നിന്ന് താഴെയിറങ്ങിയ രഞ്ജിത്തിനെ പോലീസ് വളഞ്ഞു. ഇതോടെ വെപ്രാളത്തില്‍ സമീപത്തെ പോസ്റ്റിലേക്ക് വലിഞ്ഞുകയറിയ രഞ്ജിത്ത് കൈവിട്ട് ലൈന്‍ കമ്പിക്ക് മുകളിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
0 Comments