NEWS UPDATE

6/recent/ticker-posts

ദുരാത്മാക്കളെ അകറ്റാൻ 10 വയസുകാരിയെ ബലി നൽകാൻ ശ്രമം; പൂജാരി അടക്കം അഞ്ചു പേർ പിടിയിൽ

ബംഗളൂരു: 'ദുരാത്മാക്കളെ അകറ്റാൻ' എന്ന പേരിൽ 10 വയസുകാരിയെ ബലി നൽകാൻ ബംഗളൂരുവിൽ ശ്രമം. സംഭവത്തിൽ ഉൾപ്പെട്ട പൂജാരി അടക്കം അഞ്ചു പേരെ ഗ്രാമീണർ തടയുകയും പോലീസിന് കൈമാറുകയും ചെയ്തു. 
വിവിധ കുറ്റങ്ങൾ ചുമത്തി ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.[www.malabarflash.com]

നെലമംഗലക്ക് സമീപം ഗാന്ധി ഗ്രാമയിൽ ജൂൺ 14നായിരുന്നു സംഭവം. മാതാപിതാക്കൾ ജോലി ആവശ്യാർഥം മറ്റൊരിടത്തായതിനാൽ നാലാം ക്ലാസുകാരി അമ്മൂമ്മക്കൊപ്പമായിരുന്നു താമസം. സംഭവ ദിവസം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു പെൺകുട്ടി.

അയൽവാസികളായ സാവിത്രമ്മ, സൗമ്യ എന്നിവർ പെൺകുട്ടിയെ സമീപത്തെ വയലിലേക്ക് എടുത്ത് കൊണ്ടുപോകുകയായിരുന്നു എന്ന് മാതാപിതാക്കളുടെ പരാതിയിൽ പറയുന്നു. ബലമായി ഒരു മാല ധരിപ്പിക്കുകയും ശേഷം പൂജാ കർമങ്ങൾ തുടങ്ങിയെന്നും പെൺകുട്ടി പറഞ്ഞു.

പെൺകുട്ടിയെ കാണാതായത് ശ്രദ്ധയിൽപെട്ട അമ്മൂമ്മ തെരച്ചിൽ നടത്തുന്നതിനിടെ സമീപത്തെ വയലിൽനിന്ന് കരച്ചിൽ കേൾക്കുകയായിരുന്നു. ഇതോടെയാണ് പെൺകുട്ടി അക്രമികളിൽനിന്നും രക്ഷപ്പെട്ടത്.

Post a Comment

0 Comments