NEWS UPDATE

6/recent/ticker-posts

പുണെയില്‍ സാനിറ്റൈസര്‍ നിര്‍മാണകേന്ദ്രത്തില്‍ തീപ്പിടിത്തം; 14 പേര്‍ മരിച്ചു

പുണെ: മഹാരാഷ്ട്രയിലെ പുണെയില്‍ സാനിറ്റൈസര്‍ നിര്‍മാണകേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 14 പേര്‍ മരിച്ചു. തീപ്പിടത്തത്തെ തുടര്‍ന്ന് നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്.[www.malabarflash.com]


37 തൊഴിലാളികളാണ് പ്ലാന്റിനുളളില്‍ ജോലി ചെയ്തിരുന്നത്. 20 പേരെ രക്ഷപ്പെടുത്തി. 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

തീപ്പിടിത്തത്തെ തുടര്‍ന്ന് 17 തൊഴിലാളികളെ കാണാതായിട്ടുളളതായി കമ്പനി അധികൃതര്‍ വാര്‍ത്താ ഏജന്‍സി പി.ടി.ഐ.യോട് പറഞ്ഞു. പുണെയിലെ എസ്.വി.എസ്. അക്വാ ടെക്‌നോളജിയുടെ പ്ലാന്റിലേക്ക് ആറ് അഗ്നിശമനസേനാ യൂണിറ്റുകള്‍ എത്തിച്ചേര്‍ന്നു. നിലവില്‍ തീ നിയന്ത്രണവിധേയമായിട്ടുണ്ട്.

Post a Comment

0 Comments