NEWS UPDATE

6/recent/ticker-posts

20 ലക്ഷത്തിന്‍റെ ഭൂമി രാമക്ഷേത്രത്തിന്​ 2.5 കോടിക്ക്​ വിറ്റു; ബി.ജെ.പി നേതാവിന്‍റെ ബന്ധുവിന്‍റെ ഇടപാട്​ വിവാദത്തിൽ

അയോധ്യ: രാമക്ഷേത്രത്തിന്‍റെ പേരിൽ നടന്ന കോടികളുടെ ഭൂമി തട്ടിപ്പ്​ സ്​ഥിരീകരിച്ച്​​ പുതിയ വിവരങ്ങൾ പുറത്തുവരുന്നു. ഫെബ്രുവരി 20ന്​ 20 ലക്ഷം രൂപക്ക്​ വിറ്റ ഭൂമി മേയ്​ 11ന്​ രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്​റ്റ്​ 2.5 കോടി രൂപക്ക്​ വാങ്ങിയതായി ന്യൂസ്​ ലോൺ​​ട്രി റിപ്പോർട്ട്​ ചെയ്യുന്നു.[www.malabarflash.com]


890 ചതുരശ്ര മീറ്റർ വിസ്​തൃതിയുള്ള സ്​ഥലമാണ്​ വിൽപ്പന നടത്തിയത്​. തന്ത്രപ്രധാനമായ ഈ സ്​ഥലത്തിനോട്​ ചേർന്നാണ്​ രാമക്ഷേത്ര സമുച്ചയും വരുന്നത്​.

2021 ഫെബ്രുവരി വരെ ഈ ഭൂമി ദേവേന്ദ്ര പ്രസാദാചാര്യ എന്നയാളുടെ കൈവശമായിരുന്നു. ഫെബ്രുവരി 20ന് ദീപ നാരായണൻ എന്നയാൾ 20 ലക്ഷം രൂപക്ക്​ ഭൂമി വാങ്ങി. അയോധ്യ മേയറും ബി.ജെ.പി നേതാവുമായ ഋഷികേശ് ഉപാധ്യായയുടെ അനന്തരവനാണ് നാരായണൻ.

മൂന്നുമാസത്തിനുശേഷം, മേയ് 11ന് നാരായണൻ സ്വത്ത് രാം ജന്മഭൂമി ട്രസ്റ്റിന് വിറ്റതായി രേഖകൾ വ്യക്തമാക്കുന്നു. ക്ഷേത്ര നിർമാണത്തിന് മേൽനോട്ടം വഹിക്കാൻ നരേന്ദ്ര മോദി സർക്കാർ രൂപീകരിച്ച ട്രസ്​റ്റ്​ 2.5 കോടി രൂപക്കാണ്​ സ്​ഥലം വാങ്ങുന്നത്​.

അയോധ്യയിലെ സർദാർ തഹ്‌സിലിന് കീഴിലുള്ള ഹവേലി അവധിലെ കോട്ട് രാംചന്ദ്രയിലാണ്​ ഈ ഭൂമി വരുന്നത്​. വില നിരക്ക് അനുസരിച്ച്, നാരായണൻ പ്രസാദാചാര്യയിൽനിന്ന് ചതുരശ്ര മീറ്ററിന് 2247 രൂപക്ക്​ സ്ഥലം വാങ്ങി ചതുരശ്ര മീറ്ററിന് 28,090 രൂപക്കാണ്​ ക്ഷേത്ര ട്രസ്റ്റിന് വിറ്റത്​. കോട്ട് രാംചന്ദ്രയിലെ സർക്കാർ നിരക്ക് ചതുരശ്ര മീറ്ററിന് 4,000 രൂപയാണ്.

ട്രസ്റ്റ് അംഗമായ അനിൽ മിശ്രയാണ്​ ഇടപാടിൻെറ സാക്ഷി. ബാങ്ക്​ വഴിയാണ്​ നാരായണന് 2.5 കോടി രൂപ നൽകിയത്​. നാരായണൻ ഫെബ്രുവരി​ 20ന്​ സ്​ഥലം വാങ്ങുമ്പോൾ നാരായൺ പാണ്ഡെ, പവൻ തിവാരി എന്നിവരായിരുന്നു സാക്ഷികൾ.

890 ചതുരശ്ര മീറ്റർ സ്വത്ത് പ്രസാദാചാര്യയിൽനിന്ന് നാരായണൻ വാങ്ങിയ ദിവസം, കോട്ട് രാംചന്ദ്രയിലെ മറ്റൊരു സ്ഥലം ക്ഷേത്ര ട്രസ്റ്റിന് ഒരു കോടി രൂപക്ക്​ ഇദ്ദേഹം വിറ്റിട്ടുണ്ട്​. ഈ സ്​ഥലം വരുന്നത്​ ക്ഷേത്ര സമുച്ചയത്തിൽനിന്ന് 500 മീറ്റർ അകലെയാണ്​. 27.08 ലക്ഷം രൂപ മാത്രമാണ്​ ഇതിൻെറ അടിസ്​ഥാന വില. അനിൽ മിശ്ര തന്നെയാണ്​ ഈ ഇടപാടിലെയും സാക്ഷി. ​

രാമക്ഷേത്രത്തിന്‍റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ്​ ആരോപിച്ച്​ ഉത്തർ പ്രദേശിലെ പ്രതിപക്ഷ പാർട്ടികൾ കഴിഞ്ഞയാഴ്​ച രംഗത്തുവന്നിരുന്നു. മാർച്ച്​ 18ന്​ ഒരു വ്യക്​തിയിൽനിന്ന്​ 1.208 ഹെക്​ടർ ഭൂമി രണ്ടു കോടി രൂപക്ക്​ വാങ്ങിയ രണ്ട്​ റിയൽ എസ്​റ്റേറ്റ്​ ഏജന്‍റുമാർ മിനിറ്റുകൾ കഴിഞ്ഞ്​ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്​ വിൽക്കുന്നത്​ 18.5 കോടിക്കാണെന്നായിരുന്നു ആരോപണം.

ബാബ ഹരിദാസ്​ എന്നയാളുടെ ഭൂമിയാണ്​ രവി മോഹൻ തിവാരി, സുൽത്താൻ അൻസാരി എന്നിവർക്ക്​ വിൽപന നടത്തിയത്​. ഇവരിൽനിന്നാണ്​ ട്രസ്റ്റ്​ ഭൂമി ഏറ്റെടുത്തത്​. രണ്ട്​ ഇടപാടുകളിലും അയോധ്യ മേയർ ഋഷികേഷ്​ ഉപാധ്യായയും രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റി അനിൽ മിശ്രയുമാണ്​ സാക്ഷികൾ.

Post a Comment

0 Comments