മലപ്പുറം: തവനൂരില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടകശ്ശേരി സ്വദേശി ഇയ്യാത്തുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 70 വയസായിരുന്നു. 25 പവനോളം സ്വര്‍ണാഭരണങ്ങള്‍ വീട്ടില്‍ നിന്നും നഷ്ടമായിട്ടുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.[www.malabarflash.com]
അതേസമയം രണ്ട് ദിവസം മുമ്പ് സമാനമായ രീതിയില്‍ മറ്റൊരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. കുറ്റിപ്പുറം കാട്ടിലങ്ങാടി വെള്ളാറമ്പ് തിരുവാകളത്തില്‍ കുഞ്ഞിപ്പാത്തുമ്മയെയാണ് വെള്ളിയാഴ്ച്ച തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്
0 Comments