ഇതിന് കൃത്യമായ തെളിവ് തന്റെ കൈവശമുണ്ടെന്നും അഷറഫ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയിലാണ് അഷ്‌റഫിന്റെ സുപ്രധാന വെളിപ്പെടുത്തല്‍.
ഇത് കേവലം സുന്ദരന്റെ വിഷയം മാത്രമല്ല. ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ഇടപാടുകളാണ് മഞ്ചേശ്വരത്ത് ബിജെപി നടത്തിയത്. അടുത്ത ദിവസങ്ങളില്‍ പലരും വെളിപ്പെടുത്തലുകള്‍ നടത്തും. സുരേന്ദ്രന് വോട്ട് ചെയ്യാന്‍ 25,000 രൂപയായിരുന്നു ബിജെപി ഓഫര്‍. ഇതില്‍ 10000 ആദ്യം നല്‍കും. ബാക്കി 15,000 രൂപ സുരേന്ദ്രന്‍ വിജയിച്ചാല്‍ കഴിഞ്ഞാല്‍ എന്നായിരുന്നു ഡീല്‍.
പലര്‍ക്കും ഇത്തരത്തില്‍ പണം ലഭിച്ചു. ഇതിന് കൃത്യമായ തെളിവുകളുണ്ട്. വിഷയം ഞാന്‍ തിങ്കളാഴ്ച നിയമസഭയില്‍ ഉന്നയിക്കുമെന്നും അഷ്‌റഫ് പറഞ്ഞു. വോട്ടു കച്ചവടത്തല്‍ വ്യക്തമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
പലര്‍ക്കും ഇത്തരത്തില്‍ പണം ലഭിച്ചു. ഇതിന് കൃത്യമായ തെളിവുകളുണ്ട്. വിഷയം ഞാന്‍ തിങ്കളാഴ്ച നിയമസഭയില്‍ ഉന്നയിക്കുമെന്നും അഷ്‌റഫ് പറഞ്ഞു. വോട്ടു കച്ചവടത്തല്‍ വ്യക്തമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
ഇത് മാത്രമല്ല, പല ന്യൂനപക്ഷ കേന്ദ്രങ്ങില്‍ പോയി വോട്ട് ചെയ്യാതിരിക്കാനും ബിജെപി പണം നല്‍കിയിട്ടുണ്ട്. ഇതിനും കൃതൃമായ തെളിവുണ്ട്. 30 ആളുകള്‍ വോട്ട് ചെയ്തിട്ടില്ല. അവര്‍ക്ക് ബിജെപി പണം കൊടുത്തതായും അദ്ദേഹം പറഞ്ഞു.
0 Comments