പരാതിക്കാരായ രമ്യയുടെയും പ്രഭയുടെയും ഫേസ് ബുക്കിലെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ചായിരുന്നു അശ്വതി ശ്രീകുമാര്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയത്. അനുശ്രീ അനു, അശ്വതി അച്ചു എന്നീ പേരുകളായിരുന്നു അശ്വതി ശ്രീകുമാര്‍ വ്യാജ അക്കൗണ്ടുകള്‍ക്ക് നല്‍കിയത്. തുടര്‍ന്ന് യുവാക്കളുമായി മെസഞ്ചറിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം പണം ആവശ്യപ്പെടുകയാണ് അശ്വതി ശ്രീകുമാറിന്റെ രീതി. അനുശ്രീ അനുവിന്റെ ബന്ധുവെന്ന് പറഞ്ഞ് യുവാക്കളെ നേരില്‍ക്കണ്ടും അക്കൗണ്ട് വഴിയും യുവതി പണം സ്വീകരിച്ചിരുന്നു.
നാലു വര്‍ഷത്തോളം ഇത്തരത്തില്‍ യുവതി തട്ടിപ്പ് നടത്തിയെന്നാണ് വിവരം. യുവാക്കള്‍ ഈ അക്കൗണ്ടുകള്‍ വ്യാജമാണെന്ന കുറിപ്പ് പല ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പങ്കുവെച്ചിരുന്നു. ഇതില്‍ നിന്നാണ് തങ്ങളുടെ ഫോട്ടോ പരാതിക്കാര്‍ ശ്രദ്ധിക്കുന്നത്. ഇതില്‍ പ്രഭ നേരത്തെ തൃക്കാക്കര ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ഫേസ്ബുക്കിനോട് വിശദീകരണം തേടാതെ കേസെടുക്കാനാകില്ലെന്ന മറുപടിയാണ് ലഭിച്ചത്. പിന്നാലെ സുഹൃത്തുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് അശ്വതിയില്‍ എത്തിയത്. ഇതോടെ ശൂരനാട് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് അശ്വതിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. പണം തട്ടിയതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തിവരുകയാണ്.
0 Comments