NEWS UPDATE

6/recent/ticker-posts

"നമ്മുടെ നാട്, നമ്മള്‍ ഒന്ന്" കൂട്ടായ്മ ശുചീകരണം നടത്തി

ഉദുമ: വര്‍ഷങ്ങളായി മഴക്കാലത്ത് ദുരിതമനുഭവിക്കുന്ന പാലക്കുന്ന് അങ്കക്കളരിയില്‍ "നമ്മുടെ നാട്, നമ്മള്‍ ഒന്ന്" കൂട്ടായ്മ ഉദുമ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ മഴക്കാല താല്‍കാലിക ശുചീകരണം നടത്തി.[www.malabarflash.com] 

തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, പ്രദേശത്തെ ക്ലബ്ബ് പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, വാര്‍ഡ് മെമ്പര്‍ ഹാരിസ് അങ്കകളരി, സുധാകരന്‍ ബേക്കല്‍, സൈനബ ഹാരിസ് അങ്കകളരി, പൊതു പ്രവര്‍ത്തകന്‍ മൂസ പാലക്കുന്ന് സംബന്ധിച്ചു.

Post a Comment

0 Comments