ചെത്ത്ലത്ത് ദ്വീപ് പ്രസിഡൻറ് ആമിന, എക്സിക്യൂട്ടിവ് അംഗങ്ങളായ അബ്ദുൽ ഹമീദ്, നൗഷാദ് പള്ളിച്ചപുര, മുല്ലക്കോയ, ഉമ്മുക്കുൽസു തുടങ്ങിയവരാണ് രാജിവെച്ചത്. സംസ്ഥാന പ്രസിഡൻറിന് രാജിക്കത്ത് കൈമാറിയിട്ടുണ്ട്. പ്രതിഷേധിക്കുന്നയാളെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഒറ്റുകൊടുക്കുന്ന രീതിയിലേക്ക് പാർട്ടി മാറിയതാണ് പ്രതിഷേധത്തിന് കാരണം.
ബിത്ര ദ്വീപിലെ ബി.ജെപി പ്രസിഡൻറ് ഹമീദ് കാക്കയില്ലവും രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടിയാലോചനകളൊന്നുമില്ലാതെ നടന്ന തീരുമാനമായിരുന്നു ആയിഷ സുൽത്താനക്കെതിരായ കേസെന്ന് ഹമീദ് പറഞ്ഞു.
ബിത്ര ദ്വീപിലെ ബി.ജെപി പ്രസിഡൻറ് ഹമീദ് കാക്കയില്ലവും രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടിയാലോചനകളൊന്നുമില്ലാതെ നടന്ന തീരുമാനമായിരുന്നു ആയിഷ സുൽത്താനക്കെതിരായ കേസെന്ന് ഹമീദ് പറഞ്ഞു.
ജനങ്ങളെ ബുദ്ധിമുട്ടിച്ച അഡ്മിനിസ്ട്രേറ്റർക്കെതിരെ എന്ത് നിലപാടാണ് പാർട്ടി ഇതുവരെ സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു. അഡ്മിനിസ്ട്രേറ്ററുടെ നിലപാടുകളിൽ പ്രതിഷേധിച്ച് നിരവധി പ്രവർത്തകർ മുേമ്പ രാജിവെച്ചിരുന്നു.
0 Comments