NEWS UPDATE

6/recent/ticker-posts

ക്ലബ് ഹൗസിലെ മുസ്​ലിം വിരുദ്ധ വർഗീയ പ്രചാരണത്തിനെതിരെ ക്രിസ്​ത്യൻ യുവജന സംഘടന

കോട്ടയം: തങ്ങളുടെ പേരിൽ തീവ്ര വർഗീയ പ്രചരണം നടത്തുന്ന സോഷ്യൽമീഡിയ അക്കൗണ്ടുകളുമായി യാതൊരുബന്ധവുമില്ലെന്ന്​ ക്രിസ്​ത്യൻ യുവജന സംഘടനയായ കെ.സി.വൈ.എം. സമൂഹമാധ്യമമായ ക്ലബ്​ ഹൗസിലും ഫേസ്​ബുക്കിലും കെ.സി.വൈ.എമ്മിന്‍റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മുസ്​ലിം വിരുദ്ധ വർഗീയ പ്രചാരണങ്ങളെയാണ്​ സം​ഘടന തള്ളിപ്പറഞ്ഞത്​.[www.malabarflash.com]


മുസ്​ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രസ്​തുത സംഘത്തിനുപിന്നിൽ ബി.ജെ.പിയാണെന്ന്​ പരോക്ഷമായ സൂചനയും കെ.സി.വൈ.എം പ്രസ്​താവനയിൽ നൽകി. ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വർഗ്ഗീയ അജണ്ടകൾ പ്രാവർത്തികമാക്കുവാൻ പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങൾ, കെസിവൈഎം പ്രസ്ഥാനത്തിനെതിരെ അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിക്കുന്നതായും പ്രസ്​താവനയിൽ ചൂണ്ടിക്കാട്ടി.

ക്രൈസ്​തവ വിശ്വാസികളോട്​ സംഘ്​പരിവാർ ചെയ്യുന്ന ക്രൂരതകളും ഇതിൽ അക്കമിട്ട്​ പറഞ്ഞിട്ടുണ്ട്​. ദലിത് ക്രൈസ്തവരുടെ പ്രശ്നങ്ങൾ, നോർത്തിന്ത്യൻ ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ നടക്കുന്ന ക്രൂരമായ പീഡനങ്ങളും ബുദ്ധിമുട്ടുകളും, കേന്ദ്ര സർക്കാരിൻറെ വർഗീയമായ നിലപാടുകളും ഏകാധിപത്യ നിലപാടുകളും, തടവിൽ കഴിയുന്ന വൃദ്ധനായ ഫാ. സ്റ്റാൻ സ്വാമി, സഭ സംവിധാനങ്ങൾക്കെതിരെ കേന്ദ്രസർക്കാർ മതപരിവർത്തനം ആരോപിച്ച് നടത്തുന്ന അന്വേഷണങ്ങൾ തുടങ്ങിയവ കത്തോലിക്ക സഭ അഭിമുഖീകരിക്കുന്ന പ്രശ്​നങ്ങളാണെന്നാണ്​​ സംഘടന ചൂണ്ടികാട്ടിയത്​. 

ഇതൊന്നും ചർച്ചയാക്കാതെ, മുസ്​ലിം വിദ്വേഷത്തിൽ മാത്രം ഇത്തരം വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്​ എന്തുകൊണ്ടണെന്ന്​ സർപ്പത്തിന്‍റെ വിവേകത്തോടെ മനസ്സിലാക്കണമെന്നും സംഘടന ഉണർത്തി.

കെ.സി.വൈ.എം പ്രസ്​താവനയുടെ പൂർണരൂപം:
ക്ലബ് ഹൗസ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിലൂടെ കെ.സി.വൈ.എം പ്രസ്ഥാനത്തിൻ്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ രൂപീകരിച്ച് യുവജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുന്നുണ്ട്​. കെ.സി.വൈ.എമ്മുമായോ, കത്തോലിക്ക സഭയുമായി ബന്ധമില്ലാത്ത വർഗീയ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന ചില സംഘടനകളുമായി ചേർന്ന് "ക്രിസ്ത്യൻ കോർഡിനേഷൻ കൗൺസിൽ" എന്ന കമ്മിറ്റി രൂപികരിച്ചതായി വ്യാജപ്രചരണം നടത്തുന്നതായും കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

അടുത്തകാലത്തായി രൂപീകരിച്ച ഇത്തരം അക്കൗണ്ടുകളുമായോ കൂട്ടായ്മകളുമായോ കെസിവൈഎം സംസ്ഥാന സമിതിക്കോ കെസിവൈഎമ്മിന്റെ രൂപത-ഫൊറോന-യൂണിറ്റ് നേതൃത്വങ്ങൾക്കോ യാതൊരുവിധ പങ്കും ഉള്ളതല്ല. ക്രിസ്ത്യൻ കോർഡിനേഷൻ കൗൺസിലുമായി AKCCയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് AKCC പ്രതിനിധികളുടെ ഭാഗത്തു നിന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്. യുവജനങ്ങൾ സജീവമായ ഇത്തരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ, നിശ്ചിത അജണ്ടയോടെയാണ് ഈ അക്കൗണ്ടുകൾ പ്രവർത്തിക്കുന്നത്.

ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വർഗ്ഗീയ അജണ്ടകൾ പ്രാവർത്തികമാക്കുവാൻ പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങൾ, കെസിവൈഎം പ്രസ്ഥാനത്തിനെതിരെ നടത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ യാഥാർത്ഥ്യങ്ങൾ വിചിന്തനം ചെയ്യണം.

എന്താണ് കെസിവൈഎം ?

ക്രൈസ്തവ ആദർശങ്ങളിൽ അധിഷ്ഠിതമായി കത്തോലിക്ക യുവജനങ്ങളുടെ സമഗ്ര വികസനവും സമൂഹത്തിൻ്റെ സമ്പൂർണ്ണ വിമോചനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരള കത്തോലിക്ക സഭയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനം.*

എന്താണ് കെസിവൈഎം ആപ്തവാക്യം?
സഭയ്ക്കുവേണ്ടി, സമൂഹത്തിനുവേണ്ടി.

ഹൃദയത്തിൽ സംഗ്രഹിക്കേണ്ട 3 ബൈബിൾ വചനങ്ങൾ.
1. 'അന്വേഷിച്ച് അറിയാതെ കുറ്റം ആരോപിക്കുന്നത്'
2. 'നിന്നെ പോലെ തന്നെ നിൻറെ അയൽക്കാരനെയും സ്നേഹിക്കുക'
3. 'സർപ്പത്തെപ്പോലെ വിവേകികൾ ആയിരിക്കുക'

കഴിഞ്ഞദിവസം നടന്ന വ്യാജ കെസിവൈഎമ്മിന്റെ പേരിലുള്ള ക്ലബ്ബ് ഹൗസിൽ അടിസ്ഥാനരഹിതമായ ഒരുപാട് ആരോപണങ്ങൾ കെസിവൈഎം സംസ്ഥാന സമിതിക്ക് നേരെ ഉന്നയിക്കുകയുണ്ടായി.

Post a Comment

0 Comments