ഗ്രാമങ്ങളിൽ ഉൾപ്പെടെ വാക്സിനേഷന്റെ വേഗം കൂട്ടാനും ജനങ്ങളെ കൂടുതലായി പങ്കെടുപ്പിക്കാനുമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വാക്സീൻ എടുക്കണോയെന്ന ആളുകളുടെ സംശയം ലോകമാകെയുള്ള പ്രതിഭാസമാണെന്നും ശാസ്ത്രീയമായി പഠിച്ചു പരിഹരിക്കേണ്ടതാണെന്നും സർക്കാർ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. വാക്സിനേഷനിൽനിന്ന് ഒഴിവാകാൻ ചിലയിടങ്ങളിൽ ആളുകൾ ശ്രമിച്ചെന്ന റിപ്പോർട്ടുകളെ തുടർന്നാണു നടപടികൾ ലഘൂകരിച്ചത്.
രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സീൻ നൽകുമെന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ജനസംഖ്യയിൽ കൂടുതലുള്ള 18-44 പ്രായക്കാർക്കു പ്രതിരോധ കുത്തിവയ്പ് നൽകുന്നതു കോവിഡ് നിയന്ത്രണങ്ങൾ നീക്കാനും സാമ്പത്തിക, വാണിജ്യ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കാനും നിർണായകമാണെന്നാണു വിദഗ്ധരുടെ നിർദേശം. നിലവിൽ ജനസംഖ്യയുടെ 3.3 ശതമാനം പേർക്കു മാത്രമേ വാക്സീന്റെ രണ്ടു ഡോസും ലഭിച്ചിട്ടുള്ളൂ.

0 Comments