നേരത്തെ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് തന്റെ രാജ്യമായ കൈലാസത്തേക്കുള്ള പ്രവേശനം വിലക്കിയെന്ന വിവരവും നിത്യാനന്ദ അറിയിച്ചിരുന്നു. കോവിഡിനെ തുടർന്നായിരുന്നു നടപടി.
ഇന്ത്യയിൽ നിരവധി കേസുകളിൽ പ്രതിയായ നിത്യാനന്ദ രാജ്യത്തെ അന്വേഷണ ഏജൻസികളെ കബളിപ്പിച്ച് മുങ്ങുകയായിരുന്നു. പിന്നീട് ഇക്വഡോറിനടുത്ത് ഒരു ദ്വീപ് വിലക്ക് വാങ്ങി അവിടെ കൈലാസമെന്ന പേരിൽ രാജ്യം സ്ഥാപിച്ചുവെന്ന് അവകാശപ്പെട്ട് നിത്യാനന്ദ രംഗത്തെത്തി.
സ്വന്തമായി റിസർവ് ബാങ്കും കറൻസിയുമുള്ള രാജ്യമാണ് കൈലാസമെന്നും നിത്യാനന്ദ പറഞ്ഞിരുന്നു. അതേസമയം, അന്വേഷണ ഏജൻസികൾ നിത്യാനന്ദ എവിടെയാണെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.
0 Comments