NEWS UPDATE

6/recent/ticker-posts

എം ഐ സി ദാറുൽ ഇർശാദ് അക്കാദമി മാനേജിംഗ് കമ്മിറ്റി രൂപീകരിച്ചു

ഉദുമ: ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനോടുകൂടി പ്രവർത്തിക്കുന്ന എം ഐ സി ദാറുൽ ഇർശാദ് അക്കാദമിക്ക് പുതിയ മാനേജിംഗ് കമ്മിറ്റിയെ തെരെഞ്ഞെടുത്തു. അക്കാദമിയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായിട്ടാണ് എം ഐ സി കേന്ദ്ര കമ്മിറ്റിക്ക് കീഴിൽ പുതിയ മാനേജിങ് കമ്മിറ്റി രൂപീകരിച്ചത്.[www.malabarflash.com]

1999 ൽ സ്ഥാപിതമായ അക്കാദമിയിൽ നിലവിൽ കേരളത്തിലെയും കർണാടകയിലെയും മുന്നൂറോളം വിദ്യാർഥികളാണ് പഠിച്ചു വരുന്നത്.

എം ഐ സി കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ, സ്പീഡ് വെ അബ്ദുല്ലക്കുഞ്ഞി ഹാജി, കല്ലട്ര മാഹിൻ ഹാജി, ഹാജി അബ്ദുല്ല ഹുസൈൻ കടവത്ത്, തൊട്ടി സ്വാലിഹ് ഹാജി (ഉപദേശക സമിതി). 

കെ കെ അബ്ദുല്ല ഹാജി ഖത്തർ (പ്രസിഡണ്ട്),  അബ്ദു ലത്തീഫ് (വർക്കിംഗ് പ്രസിഡണ്ട്) ഹമീദ് തൊട്ടി, ടി വി മുഹമ്മദ് കുഞ്ഞി, എഞ്ചിനീയർ ബഷീർ (വൈസ് പ്രസിഡണ്ട്), കെ.കെ ഷാഫി ഹാജി കോട്ടക്കുന്ന് (ജനറൽ സെക്രട്ടറി) ഹാഷിം പടിഞ്ഞാർ (വർക്കിംഗ് സെക്രട്ടറി ), 
അബ്ദുല്ല പി.എം, നാസർ നാലപ്പാട്, റാഷിദ് ഹുദവി ദേളി (ജോയിൻ സെക്രട്ടറി), 
കെ ബി എം ശരീഫ് കാപ്പിൽ (ട്രഷറർ) ജാബിർ ഹുദവി ചാനടുക്കം (കോഡിനേറ്റർ)

അബ്ബാസ് ഹാജി കല്ലട്ര, സ്പീഡ് വെ ഷാഫി ഹാജി, സി.എം ശാഫി ഹാജി, താജുദ്ദീൻ ചെമ്പരിക്ക, യു.എം ശാഫി ദേളി, എരോൽ മുഹമ്മദ് കുഞ്ഞി, സുഹൈൽ ഹുദവി മുക്കൂട് (എക്സിക്യൂട്ടീവ് മെമ്പർ)

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടും എം ഐ സി കേന്ദ്ര കമ്മിറ്റി പ്രസിഡണ്ടുമായ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. സമസ്ത ഉപാധ്യക്ഷനും എം ഐ സി കേന്ദ്ര കമ്മിറ്റിജനറൽ സെക്രട്ടറിയുമായയു എം അബ്ദുറഹ്മാൻ മൗലവി കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നൽകി. കെ കെ അബ്ദുല്ല ഹാജി ഖത്തർ, ചെങ്കള അബ്ദുല്ല ഫൈസി, അബ്ബാസ് ഹാജി കല്ലട്ര, സയ്യിദ് ഹുസൈൻ തങ്ങൾ, ജലീൽ കടവത്ത്,സിദ്ദീഖ് നദ്‌വി ചേരൂർ, അഡ്വക്കറ്റ് ഹനീഫ് ഹുദവി ദേലമ്പാടി, ടി ഡി കബീർ, സോളാർ കുഞ്ഞാമദ് ഹാജി, ശാഹുൽ ഹമീദ് ദാരിമി, യൂസുഫ് റൊമാൻസ്, ജൗഹർ അസ്നവി ഉദുമ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments