NEWS UPDATE

6/recent/ticker-posts

കാഞ്ഞങ്ങാട് ഔഫ് വധക്കേസ് പ്രതികള്‍ക്ക് ജാമ്യം, ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക്

കാഞ്ഞങ്ങാട്: കല്ലൂരാവി പഴയകടപ്പുറത്തെ സുന്നി പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐ അംഗവുമായിരുന്ന അബ്ദുല്‍റഹ്മാന്‍ ഔഫിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടിലായിരുന്ന പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു.[www.malabarflash.com] 

കേസിലെ മുഖ്യപ്രതിയും യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഇര്‍ഷാദ്(29), രണ്ടാം പ്രതി എം.എസ്.എഫ് പ്രവര്‍ത്തകനായ ഹസന്‍(30), മുന്നാംപ്രതി യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഹാഷിര്‍ (27) എന്നിവര്‍ക്കാണ് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 

കഴിഞ്ഞ ദിവസം ഹൈക്കോടതിയാണ് മൂന്നുപേര്‍ക്കും ജാമ്യം അനുവദിച്ചത്. പ്രതികള്‍ കേസിന്റെ വിചാരണ കഴിയും വരെ കാസര്‍കോട് ജില്ലയില്‍ പ്രവേശിക്കരുതെന്നും ഓരോരുത്തര്‍ക്കും അരലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിന്റെയും വ്യവസ്ഥയിലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

2020 ഡിസംബര്‍ 23ന് രാത്രി മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അബ്ദുല്‍ റഹ്മാന്‍ ഔഫിനെ കൊലപ്പെടുത്തിയെന്നതാണ് കേസ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഔഫും കേസിലെ ഒന്നു മുതല്‍ 3 വരെയുള്ള സാക്ഷികളും കാഞ്ഞങ്ങാട് നഗരസഭയിലെ 35ാം വാര്‍ഡില്‍ എല്‍ഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ ഭാഗമായി ലീഗിന്റെ സീറ്റ് എല്‍ഡിഎഫ് പിടിച്ചു. ഈ രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണം.

Post a Comment

0 Comments