NEWS UPDATE

6/recent/ticker-posts

കുളിമുറിയില്‍ തെന്നി വീണ് ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍കോട്: കുളിമുറിയില്‍ തെന്നി വീണ് ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു. സീതാംഗോളി മാലിക് ദീനാര്‍ കോളേജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയും പള്ളം സ്രാങ്ക് ഹൗസിലെ പരേതനായ സിദ്ധീഖിന്റെ മകളുമായ ടി.എസ്. നഫീസത്ത് ഷംന(20)യാണ് മരിച്ചത്.[www.malabarflash.com] 

ബുധനാഴ്ച്ച രാവിലെ 11മണിയോടെയാണ് സംഭവം. കുളിമുറിയില്‍വെച്ച് തെന്നി വീഴുകയായിരുന്നു. മാതാവ്: ഖമറുന്നിസ. 

മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഷംനയുടെ മരണം സഹപാഠികളടക്കമുള്ളവരെ ദുഃഖത്തിലാഴ്ത്തി.

Post a Comment

0 Comments