ബെംഗളൂരു: കോവിഡാനന്തര ചികിത്സയിലായിരുന്ന മലയാളി യുവ ഡോക്ടർ ബംഗളൂരുവിൽ മരിച്ചു. ബഹ്റൈൻ കെ.എം.സി.സി കണ്ണൂർ ജില്ലാ പ്രസിഡൻറും ചെണ്ടയാട് മാവിലേരി സ്വദേശിയുമായ എ.കെ. മുഹമ്മദിന്റെ മകൻ ഡോ. എ.കെ. മുഹമ്മദ് ജസീം (31) ആണ് മരിച്ചത്.[www.malabarflash.com]
ബംഗളൂരു ആർ.ടി നഗർ കാവൽ ബൈരസാന്ദ്രയിലെ സ്മൈൽ ഡെൻറൽ കെയർ ഉടമയാണ്. ഏപ്രിൽ അവസാനത്തോടെ കോവിഡ് ബാധിച്ച് സെൻറ് ജോൺസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മരണം. 20 വർഷത്തോളമായി ബംഗളൂരുവിലായിരുന്നു. മാതാവ്: ശരീഫ. ഭാര്യ: ഡോ. നിദ അഹമ്മദ്. സഹോദരങ്ങൾ: എ.കെ. നസ്രീൻ, എ.കെ. ശരീഫ്.
0 Comments