നമുക്ക് താല്പര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ സംഘടിപ്പിക്കാനും, ലോകത്തെവിടെയുമുള്ള ചർച്ചകളിൽ പങ്കെടുക്കാനും, പാട്ടുകേൾക്കാനും, സൊറ പറഞ്ഞിരിക്കാനും ക്ലബ്ബുകൾ രൂപീകരിച്ച് അവയിലൂടെ ഒരു കമ്യൂണിറ്റിയെ ഉണ്ടാക്കിയെടുക്കാനുമൊക്കെ ക്ലബ്ഹൗസ് ആപ്പ് ഉപയോഗിക്കാം.
ആപ്പിന് ലഭിച്ച വലിയ സ്വീകാര്യതക്ക് പിന്നാലെ ഫേസ്ബുക്കിനെയും ഇൻസ്റ്റഗ്രാമിനെയും ട്വിറ്ററിനെയും അലട്ടിയിരുന്ന ഒരു പ്രശ്നം ക്ലബ്ഹൗസിനെയും ബാധിച്ചിരിക്കുകയാണ്. അത് മറ്റൊന്നുമല്ല, 'വ്യാജ അക്കൗണ്ടുകൾ' തന്നെ. അതിനെതിരെ ആദ്യം ശബ്ദമുയർത്തിയിരിക്കുന്നത് നടൻ ദുൽഖർ സൽമാനാണ്.

ദുൽഖറിന്റെ പേരിൽ ക്ലബ്ഹൗസിൽ 6000ത്തലധികം ഫോളോവേഴ്സുള്ള ഒരു അക്കൗണ്ടടക്കം നിരവധി പേജുകളാണുള്ളത്. ആളുകൾ അതിൽ ചിലത് ഔദ്യോഗിക അക്കൗണ്ടാണെന്ന് കരുതി കൂട്ടമായി പിന്തുടരുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ക്ലബ്ഹൗസിൽ തനിക്ക് അംഗത്വമില്ലെന്ന് നടൻ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുകയാണ്. 'ഞാൻ ക്ലബ്ഹൗസിലില്ല. ഇൗ അക്കൗണ്ടുകളൊന്നും എേൻറതുമല്ല. എന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ആൾമാറാട്ടം നടത്തരുത്... അത് നല്ലതല്ല... -താരം ട്വീറ്റ് ചെയ്തു.
നടൻമാരും സംവിധായകരും ഗായകരും സംഗീത സംവിധായകൻമാരും നിർമാതാക്കളും മറ്റ് അണിയറപ്രവർത്തകരുമടക്കം സിനിമാ മേഖലയിലെ നിരവധിയാളുകളാണ് ക്ലബ്ഹൗസിൽ അംഗത്വമെടുത്തിരിക്കുന്നത്.
നടൻമാരും സംവിധായകരും ഗായകരും സംഗീത സംവിധായകൻമാരും നിർമാതാക്കളും മറ്റ് അണിയറപ്രവർത്തകരുമടക്കം സിനിമാ മേഖലയിലെ നിരവധിയാളുകളാണ് ക്ലബ്ഹൗസിൽ അംഗത്വമെടുത്തിരിക്കുന്നത്.
നടൻ ഉണ്ണി മുകുന്ദൻ ഒരു ക്ലബ്ബിന്റെ ഭാഗമായി ആരാധകരുമായി ആശയവിനിമയം നടത്തിയിരുന്നു. എഴുത്തുകാരും രാഷ്ട്രീയക്കാരും മറ്റ് മേഖലകളിലെ പ്രമുഖരും മഹാമാരിയുടെ പശ്ചാത്തലത്തിൽ ആളുകളുമായി സംവദിക്കാനും അറിവുകൾ പങ്കുവെക്കാനും ക്ലബ്ഹൗസിനെ ആശ്രയിക്കുന്ന കാഴ്ച്ചയാണ്.
So, I am not on on Clubhouse. These accounts are not mine. Please don’t impersonate me on social media. Not Cool ! pic.twitter.com/kiKBAfWlCf
— dulquer salmaan (@dulQuer) May 31, 2021
0 Comments