NEWS UPDATE

6/recent/ticker-posts

ആപ്പിളിനെ വെല്ലാൻ ഇരട്ട കാമറകളുള്ള സ്​മാർട്ട്​ വാച്ചുമായി ഫേസ്​ബുക്ക്​; സ്മാർട്ട്‌ഫോണില്ലാതെയും ഉപയോഗിക്കാം

ആഗോള​ വിപണിയിൽ സ്​മാർട്ടവാച്ച് സെഗ്മൻറിനെ നയിക്കുന്ന ആപ്പിളിനെ അതിൽ നിന്നും താഴെയിറക്കാമെന്ന പ്രാഥമിക ലക്ഷ്യത്തോടെ പുതിയ ഇരട്ട കാമറകളുള്ള സ്​മാർട്ട്​വാച്ച്​ വികസിപ്പിക്കാനൊരുങ്ങുകയാണ്​ സോഷ്യൽ മീഡിയ ഭീമനായ ഫേസ്​ബുക്ക്​.[www.malabarflash.com]

അടുത്ത വർഷത്തോടെ വാച്ച്​ ലോഞ്ച്​ ചെയ്യുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ സുചന നൽകുന്നു. ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകൾ ഇല്ലാതെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഉപകരണം സ്വതന്ത്രമാക്കാനും ഫെയ്‌സ്ബുക്ക് ലക്ഷ്യമിടുന്നുണ്ട്​.

പ്രോജക്റ്റിൽ പ്രവർത്തിക്കുന്ന വ്യക്തികളുമായി അടുത്തിടെ ആശയവിനിമയം നടത്തിയ 'ദി വെർജ്​' എന്ന പോർട്ടൽ പുറത്തുവിട്ട റിപ്പോർട്ട്​ പ്രകാരം ഫേസ്ബുക്ക് സ്മാർട്ട് വാച്ചിൽ രണ്ട് കാമറകൾ ഉൾപ്പെടുത്തും, യാത്രയ്ക്കിടെ ചിത്രങ്ങളും വീഡിയോകളും പകർത്താനായി ആളുകളെ അനുവദിക്കുന്നതിന് ഡിസ്പ്ലേ മൊഡ്യൂൾ ബാൻഡിൽ നിന്ന് വേർപെടുത്താൻ കഴിയുന്ന വിധത്തിലാണ്​ സ്​മാർട്ട്​വാച്ച്​ ഫേസ്​ബുക്ക്​ നിർമിക്കുന്നത്​. ഇരട്ടകാമറകളിൽ ഒന്ന്​ മുൻ കാമറയാണ്​. അതുപയോഗിച്ച്​ വിഡിയോ കോൾ ചെയ്യാനും കഴിയും.

ഓട്ടോ -ഫോക്കസ് പിന്തുണയുള്ള പ്രാഥമിക ക്യാമറ ഡിസ്​പ്ലേ മൊഡ്യൂളിന് പുറകിലായിരിക്കും, ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകൾ ഇല്ലാതെ ഉയർന്ന റെസ് ചിത്രങ്ങളും വീഡിയോകളും പകർത്താൻ അത്​ അനുവദിക്കും. മാത്രമല്ല, റിപ്പോർട്ട് അനുസരിച്ച്, ഉപകരണത്തിനായി അധിക ആക്‌സസറികൾ വികസിപ്പിക്കാൻ തേർഡ്​-പാർട്ടി നിർമ്മാതാക്കളെ ഫേസ്ബുക്ക് പ്രോത്സാഹിപ്പിക്കുന്നുണ്ട്​. ഉപയോക്താക്കളെ അവരുടെ വസ്ത്രങ്ങളിലോ ബാക്ക്‌പാക്കുകളിലോ വാച്ചി​െൻറ ഡിസ്​പ്ലേ മൊഡ്യൂളുകൾ അറ്റാച്ചുചെയ്യാൻ അനുവദിക്കുന്ന വിധത്തിലുള്ള ഉപകരണങ്ങളാണ്​ കമ്പനി പ്രതീക്ഷിക്കുന്നത്​.

വരാനിരിക്കുന്ന സ്മാർട്ട് വാച്ചിന്​ എൽ.ടി.ഇ പിന്തുണ പ്രാപ്തമാക്കുന്നതിനായി സോഷ്യൽ മീഡിയ ഭീമൻ അമേരിക്കയിലെ ചില മുൻനിര വയർലെസ് കാരിയറുകളുമായി ചേർന്ന്​ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്​. ഇതുവഴി ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകളുമായി ബന്ധിപ്പിക്കാതെ തന്നെ ഫേസ്ബുക്ക് സ്മാർട്ട് വാച്ച് സ്വതന്ത്രമായി ഉപയോഗിക്കാൻ കഴിയും. ഫേസ്​ബുക്ക്​ സ്​മാർട്ട്​വാച്ച്​ ഒരു ഫിറ്റ്​നസ്​-അടിസ്ഥാനമാക്കിയുള്ള ഡിവൈസായിരിക്കുമെന്ന്​ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇരട്ട കാമറകളുമായെത്തുന്ന വാച്ചിൽ കമ്പനിക്ക്​ എത്രത്തോളം സെൻസറുകൾ ഉൾപ്പെടുത്താൻ സാധിക്കുമെന്ന്​ കണ്ടറിയണം.

Post a Comment

0 Comments