NEWS UPDATE

6/recent/ticker-posts

മാസ്‍കിനുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; നാല് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു

മനാമ: ഫേസ് മാസ്‌കിനുള്ളില്‍ ഒളിപ്പിച്ച് ബഹ്റൈനിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു. കസ്റ്റംസിന്റെ പിടിയിലായ നാല് ഏഷ്യക്കാര്‍ക്ക് പത്ത് വര്‍ഷം വീതം ജയില്‍ ശിക്ഷയാണ് ഹൈ ക്രിമിനല്‍ കോടതി വിധിച്ചത്. നിരോധിത മയക്കുമരുന്നുകളുടെ കള്ളക്കടത്തിനാണ് നാല് പേര്‍ക്കുമെതിരെ കുറ്റം ചുമത്തിയിരുന്നത്.[www.malabarflash.com]

കസ്റ്റംസിന്റെ പിടിയിലാകാതിരിക്കാന്‍ പ്രതികള്‍ മാസ്‌കിനുള്ളില്‍ വിദഗ്ധമായാണ് കഞ്ചാവ് ഒളിപ്പിച്ചത്. പിന്നീട് ഇത് ബഹ്‌റൈനിലേക്ക് എയര്‍ കാര്‍ഗോ വഴി അയക്കുകയായിരുന്നു. എന്നാല്‍ ഫേസ്‍ മാസ്‍കുകളുടെ രൂപത്തില്‍ സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ വിശദമായ പരിശോധന നടത്തിയതോടെയാണ് വന്‍ മയക്കുമരുന്ന് കടത്ത് വെളിച്ചത്തുവന്നത്.

കഞ്ചാവ് കണ്ടെത്തിയ വിവരം രഹസ്യമാക്കിവെച്ച ഉദ്യോഗസ്ഥര്‍ പാര്‍സലിന്റെ ഉടമസ്ഥനെ ബന്ധപ്പെട്ട് അവ കൈപ്പറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇയാള്‍ സ്ഥലത്തെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയും പിന്നാലെ മറ്റ് പ്രതികളെ പിടികൂടുകയുമായിരുന്നു. അറസ്റ്റിലായ നാലുപേരെയും പബ്ലിക് പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തു. രണ്ട് പ്രതികള്‍ക്ക് രാജ്യത്തേക്ക് മയക്കുമരുന്ന് എത്തിക്കാനും മറ്റ് രണ്ടുപേര്‍ക്ക് ഇത് വിതരണം ചെയ്യാനുമായിരുന്നു ചുമതല.

Post a Comment

0 Comments