NEWS UPDATE

6/recent/ticker-posts

കാണാതായ പതിനാലുകാരിയെ രണ്ട് വര്‍ഷത്തിന് ശേഷം കണ്ടെത്തി; മധുരയില്‍ കഴിഞ്ഞിരുന്നത് കൈക്കുഞ്ഞുമായി

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ നിന്ന് രണ്ടുവർഷം മുമ്പ് കാണാതായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കണ്ടെത്തി. 2019-ല്‍ കാണാതായ പതിനാലുകാരിയെയാണ് മധുരയില്‍ നിന്ന് കണ്ടെത്തിയത്.[www.malabarflash.com]


മധുരയില്‍ വാടക വീട്ടില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയ്‌ക്കൊപ്പം നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയും കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയൊപ്പം താമസിച്ചിരുന്ന യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാരായി താമസിച്ചുവരികയായിരുന്നു എന്നാണ് വിവരം.

മധുര ശേകനൂറണി എന്ന സ്ഥലത്ത് വാടകവീട്ടിൽ കഴിയുകയായിരുന്ന പെൺകുട്ടിക്കൊപ്പം നാലുമാസം പ്രായമുളള കൈക്കുഞ്ഞുമുണ്ടായിരുന്നു. അമ്മക്കൊപ്പം തൊഴിൽ ചെയ്തിരുന്ന ശെൽവകുമാറിനൊപ്പമാണ് താൻ നാടുവിട്ടതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി.
തുടർന്ന് പെൺകുട്ടിയെ കുഞ്ഞിനെയും പാലക്കാട് എത്തിച്ചു. വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി.

ശെൽവകുമാറിനെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണെന്ന് ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി ജോൺ അറിയിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് പരാതിയില്ലെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ ചുമത്തിയാണ് അന്വേഷണം. നെന്മാറ സംഭവത്തിന്റ പശ്ചാത്തലത്തിൽ കാണാതായവരെ കണ്ടെത്താൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പെണ്‍കുട്ടിയെയും കണ്ടെത്തിയത്.

രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം നടന്നെങ്കിലും പെണ്‍കുട്ടിയെക്കുറിച്ച് വിവരം ഒന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ജില്ലാ ക്രൈബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ക്രൈബ്രാഞ്ച് സംഘം പെണ്‍കുട്ടിയെ കണ്ടെത്തിയത്. അതേസമയം, ബന്ധുക്കളില്‍ ചിലരുടെ അറിവോടെയാണ് പെണ്‍കുട്ടി യുവാവിനൊപ്പം പോയതെന്നും സൂചനയുണ്ട്.

Post a Comment

0 Comments