NEWS UPDATE

6/recent/ticker-posts

നൂറിലധികം സ്​ത്രീകൾക്ക്​ അശ്ലീല സന്ദേശങ്ങളും വീഡിയോ ക്ലിപ്പുകളും അയച്ച ജിം ട്രെയ്​നർ അറസ്​റ്റിൽ

ന്യൂഡൽഹി: നൂറിലധികം സ്​ത്രീകൾക്ക്​ ഓൺലൈനിൽ അശ്ലീല സന്ദേശങ്ങളും വീഡിയോ ക്ലിപ്പുകളും അയച്ച ജിം ട്രെയ്​നർ അറസ്റ്റിൽ. സോഷ്യൽ മീഡിയ വഴി നൂറിലധികം സ്ത്രീകൾക്ക്​ വ്യാജ അക്കൗണ്ടുകളിൽ നിന്ന് അശ്ലീല സന്ദേശങ്ങളും വീഡിയോ ക്ലിപ്പുകളും അയച്ച 22 കാരനായ വികാസ് കുമാറിനെയാണ് ദില്ലി പോലീസ്​ അറസ്റ്റ്​ ചെയ്​തത്​.[www.malabarflash.com]


സൗത്ത്-വെസ്റ്റ്​ ഡിസ്ട്രിക്റ്റ് സൈബർ സെൽ സംഘം നടത്തിയ അന്വേഷണത്തിലാണ്​ ദ്വാരകയിലെ ജിമ്മിൽ പരിശീലകനായ വികാസിനെ ​ അറസ്റ്റ്​ ചെയ്​തത്​. ഇദ്ദേഹത്തിന്‍റെ കയ്യിൽ നിന്ന്​ നിരവധി സിംകാർഡുകളും മൊബൈലുകളും​ പോലീസ്​ പിടിച്ചെടുത്തു. ഇദ്ദേഹത്തിൽ അശ്ലീല സന്ദേശം ലഭിച്ച ഒരു സ്​ത്രീ സാഗർപൂർ പോലീസ് സ്​റ്റേഷനിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ്​ ജിം ട്രെയ്​നർ കുടുങ്ങുന്നത്​. 

സൈബർ സെൽ ഫേസ്ബുക്കിൽ നിന്നും മറ്റ് ഇന്‍റർനെറ്റ്​​ ഇടനിലക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചാണ്​ പ്രതിയെ കുടുക്കിയത്​.

ഒരു സ്ത്രീയുടെ വ്യാജ അക്കൗണ്ട്​ ഉണ്ടാക്കിയതായി പോലീസ്​ കണ്ടെത്തി.നൂറിലധികം സ്ത്രീകളെ പിന്തുടരാനും ദുരുപയോഗം ചെയ്യാനുമുള്ള ഫേസ്ബുക്ക് ഐഡികൾ ഇയാൾക്ക്​ ഉണ്ടെന്ന്​ പോലീസ്​ പറയുന്നു

Post a Comment

0 Comments