ഷാര്‍ജ: യുഎഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാം ക്ലാസുകാരന്‍ മരിച്ചു. മുംബൈ സ്വദേശിയും ഷാര്‍ജ ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്‍കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അബ്‍ദുല്ല സമീര്‍ കാസിയാണ് മരിച്ചത്.[www.malabarflash.com]
ഷാര്‍ജ യൂണിവേഴ്‍സിറ്റി ഹോസ്‍പിറ്റലില്‍ ബുധനാഴ്‍ചയായിരുന്നു അന്ത്യം. മേയ് 24നാണ് അപകടമുണ്ടായത്. ഫ്ലാറ്റിന് താഴെ കളിച്ചുകൊണ്ടിരിക്കെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. അബ്‍ദുല്ല സമീര്‍ കാസിയുടെ നിര്യാണത്തില്‍ ഷാര്‍ജ ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‍കൂള്‍ അധികൃതര്‍ അനുശോചിച്ചു.
0 Comments