ജകാർത്ത: ഇന്തോനേഷ്യയുടെ ഒളിമ്പിക്സ് ഗോൾഡ് മെഡലിസ്റ്റ് മാർകിസ് കിഡോ (36) ഹൃദയാഘാതം മൂലം മരിച്ചു. ഡബ്ൾ സ്പെഷലിസ്റ്റായ കിഡോ 2008 ബെയ്ജിങ് ഒളിമ്പിക്സിലാണ് ഹെൻന്ദ്ര സെറ്റിവാനയോടൊപ്പം സ്വർണം നേടിയത്. 2009ൽ ഇരുവരും വേൾഡ് ചാമ്പ്യൻഷിപ്പിലും കിരീടം ചൂടിയിരുന്നു.[www.malabarflash.com]
2006ൽ ലോകകപ്പ് കിരീടവും 2010ൽ ഏഷ്യൻ ഗെയിംസിൽ സ്വർണവും കിഡോ നേടിയിട്ടുണ്ട്. ബാഡ്മിൻറൺ അസോസിയേഷൻ ഓഫ് ഇന്തോനേഷ്യയാണ് മരണവിവരം പുറത്തുവിട്ടത്. ബാഡ്മിൻറൺ വേൾഡ് ഫെഡറേഷൻ(ബി.ഡബ്ല്യു.എഫ്) അനുശോചനം രേഖപ്പെടുത്തി.
0 Comments