കുട്ടികളുടെ ഓൺലൈൻ പഠനം മുടങ്ങാതിരിക്കാൻ പണം തേടിയാണ് തെരുവത്ത് സ്വദേശികളായ ടി.പി. അസ്ലം, മുജീബ്റഹ്മാൻ എന്നിവർ കാസർകോട്ടുനിന്ന് കന്യാകുമാരി വരെ 650 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്യുന്നത്.
ജൂൺ 24ന് രാവിലെ ആറിന് തളങ്കരയിൽനിന്നാണ് യാത്ര പുറപ്പെടുന്നത്. ഒരുദിവസം ശരാശരി 35 കിലോമീറ്റർ വരെ നടക്കാനാണ് ലക്ഷ്യം. 21 ദിവസം നീളുന്ന ഈ കാൽനടയാത്ര ജൂലൈ 11ന് കന്യാകുമാരിയിൽ സമാപിക്കും. വയനാട് ഒഴിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും ഇരുവരുടെയും കാൽനടയാത്ര ഉണ്ടാകും.

സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും തെരുവത്ത് സ്പോർട്സ് ക്ലബിന്റെയും പിന്തുണ ഇവർക്കുണ്ട്. നിർധന വിദ്യാർഥികളുടെ വിദ്യാഭ്യാസ ചെലവിനായി ഏഴ് ലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.
യാത്ര തുടങ്ങുന്നതിന് മുമ്പുതന്നെ ധനസമാഹരണ ആപ്പിലൂടെ രണ്ട് ലക്ഷത്തി പത്തായിരം രൂപ ലഭിച്ചു. ഈ തുകയിൽനിന്ന് ഏഴ് നിർധന കുട്ടികൾക്ക് മൊബൈൽ ഫോണും ബാഗും പുസ്തകങ്ങളും മറ്റു പഠന ഉപകരണങ്ങളും നൽകി.

0 Comments