ചെമ്മനാട്: കാസറകോട് ചെമ്മനാട് നെച്ചിപ്പടുപ്പ് സ്വദേശിയും സൗദി അറേബ്യയിലെ അല്‍ജസീറ എക്യുപ്‌മെന്റ് കമ്പനിയില്‍ അക്കൗണ്ടന്റുമായ എ ബി മുഹമ്മദ് കുഞ്ഞി (56) നിര്യാതനായി.[www.malabarflash.com]
മഷ് തിഷ്‌ക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെ അല്‍ ഖോബര്‍ റാഖയിലെ അല്‍ മുവാസാത്ത് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. എ ബി മറിയമ്മയുടേയും പരേതനായ പി.എ അബ്ദു റഹ്മാന്റെയും മകനാണ്.
അല്‍ഖോബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സംഘടനകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു മുഹമ്മദ് കുഞ്ഞി. കാസര്‍കോട് ഡിസ്ട്രിക്ക് സോഷ്യല്‍ ഫോറം എക്‌സിക്യുട്ടീവ് മെമ്പര്‍, സൗദി കിഴക്കന്‍ മേഖല ഇന്ത്യന്‍ അസോസിയേഷന്‍ കോഡിനേറ്റര്‍, പ്രവാസി പോപുലര്‍ ഫ്രണ്ടിന്റെ കണ്‍വീനര്‍ തുടങ്ങി സാമൂഹ്യ രംഗത്തെ എല്ലാ പ്രവര്‍ത്തന രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.
പ്രാസംഗികനും എഴുത്തുകാരനുമായ അദ്ദേഹം സ്വദേശത്ത് നിരവധി ചാരിറ്റി സംഘടനകളുടെ സജീവ പ്രവര്‍ത്തകനായിരുന്നു, പരവനടുക്കം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇസ്ലാമിക്ക് സ്റ്റഡീ സര്‍ക്കിളിന്റെ രൂപീകരണ രംഗത്ത് മുഖ്യ നേതൃത്വം വഹിച്ചത് മുഹമ്മദ് കുഞ്ഞിയായിരുന്നു.
ഭാര്യ: നസീബ സിഎല്‍, മക്കള്‍: ഹിബ മുഹമ്മദ് (ഓഡിയോളജിസ്റ്റ് ഗവേഷണ വിദ്യാര്‍ത്ഥിനി), നിദ മുഹമ്മദ് (ബി ഡി എസ് വിദ്യാര്‍ത്ഥിനി), ആസിയ മുഹമ്മദ് (ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി ).
സഹോദരങ്ങള്‍: ഹമീദ് എ ബി, ആയിഷ, നഫീസ, സുഹറ, റാബിയ
0 Comments