മാസങ്ങള്‍ക്ക് മുന്‍പാണ് ഇതര സംസ്ഥാന തൊഴിലാളികളുമായി അസമിലേക്ക് ടൂറിസ്റ്റ് ബസ് പുറപ്പെട്ടത്. പിന്നാലെ കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വലിയ പ്രതിസന്ധി രൂപപ്പെട്ടു. ഇതോടെ ബസും ജീവനക്കാരും അസമിലെ നഗോറയില്‍ കുടുങ്ങുകയായിരുന്നു.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം ജീവനക്കാര്‍ വലിയ പ്രതിസന്ധിയിലായിരുന്നു. അസമിലെത്തിയ തൊഴിലാളികള്‍ തിരികെ നാട്ടിലേക്ക് വരാനില്ലെന്ന് നിലപാട് വ്യക്തമാക്കിയതോടെ ജീവനക്കാര്‍ക്ക് തിരികെ വരാന്‍ അവസരമൊരുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ബസുടമകള്‍ വിഷയത്തില്‍ കാര്യമായ ഇടപെടലൊന്നും നടത്തിയില്ല. ഏതാണ്ട് 70,000 രൂപയോളമാണ് ഇവര്‍ക്ക് നാട്ടിലെത്താന്‍ ആവശ്യമായി വേണ്ടിയിരുന്നത്.
തൊഴിലാളികള്‍ക്ക് ചിലവ് നല്‍കാനും ഉടമകള്‍ തയ്യാറായില്ലെന്ന് സൂചനയുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പ് കുടുങ്ങിയ ബസുകളിലൊന്നിലെ ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. പിന്നാലെയാണ് അഭിജിത്തിന്റെ മരണം.

0 Comments