NEWS UPDATE

6/recent/ticker-posts

ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരായ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരായ പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി തള്ളി. ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷൻ കരടുകളടക്കം ചോദ്യം ചെയ്ത് കെപിസിസി ഭാരവാഹി നൗഷാദലി നൽകിയ ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയത്.[www.malabarflash.com]

ഭരണ പരിഷ്കാര നിർദ്ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോൾ ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു. 
ലക്ഷദ്വീപിൽ നിലവിലുളള ഭരണ പരിഷ്കാരങ്ങളും ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളും നിയമവിരുദ്ധമാണെന്നായിരുന്നു പൊതുതാൽപര്യ ഹർജിയിലെ വാദം. അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്ത് നിന്നുമുണ്ടായ നടപടികൾ ദ്വീപിന്റെ പാരമ്പര്യ-സാംസ്കാരിക തനിമയ്ക്ക് കോട്ടം വരുത്തിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുണ്ട്. എന്നാല്‍, കരടുകളിന്മേലുള്ള തർക്കങ്ങളും ശുപാർശകളും പരിഗണിച്ചതിന് ശേഷം മാത്രമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കൂവെന്നാണ് ദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.

Post a Comment

0 Comments