NEWS UPDATE

6/recent/ticker-posts

പ്രാദേശിക പത്ര പ്രവർത്തകർക്കുള്ള സാംസ്കാരിക ക്ഷേമനിധി: കെ.ജെ.യു എം എൽ മാർക്ക് നിവേദനം നൽകി

കാഞ്ഞങ്ങാട്: പ്രാദേശിക പത്ര പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്താൻ ആവശ്യമായ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ ജെ യു) കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്, ഉദുമ എംഎൽഎമാരായ ഇ.ചന്ദ്രശേഖരൻ , അഡ്വ.സി.എച്ച്. കുഞ്ഞമ്പു എന്നിവർക്ക് നിവേദനം നൽകി.[www.malabarflash.com]

കഴിഞ്ഞ ബജറ്റിൽ പ്രാദേശിക മാധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇത് എത്രയും വേഗം നടപ്പിലാക്കാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് ജില്ലാ ഭാരവാഹികൾ നിവേദനത്തിൽ ആവശ്യപെട്ടു. ഇതിനുവേണ്ട ഇടപെടൽ നടത്താം എന്ന് എംഎൽഎ ഉറപ്പുനൽകി.
ജില്ലാ സെക്രട്ടറി പ്രമോദ് കുമാർ രാജപുരം, രവീന്ദ്രൻ കൊട്ടോടി, സുരേഷ് കൂക്കൾ, സി.കെ.നാസർ കാഞ്ഞങ്ങാട്, ഹാറൂൺ ചിത്താരി, ഷെരീഫ് എരോൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

Post a Comment

0 Comments