കോഴിക്കോട്: ലോക്ഡൗണിൽ ഇളവുകൾ നൽകുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പള്ളികളിൽ ആരാധന നിർവഹിക്കാൻ അനുമതി നൽകണമെന്ന് മുസ്ലിം സംഘടന നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.[www.malabarflash.com]
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, കേരള നദ്വത്തുൽ മുജാഹിദീൻ പ്രസിഡന് റ് ടി.പി. അബ്ദുല്ലക്കോയ മദനി, കെ.എൻ.എം. മർകസുദ്ദഅവ ജനറൽ സെക്രട്ടറി സി.പി. ഉമ്മർ സുല്ലമി, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് കെ.എം. മുഹമ്മദ് അബുൽ ബുഷ്റാ മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡൻ റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വൈസ് പ്രസിഡൻ റ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ജംഇയ്യതുൽ ഉലമ ഹിന്ദ് കേരള ജനറൽ സെക്രട്ടറി വി.എച്ച്. അലിയാർ ഖാസിമി എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
0 Comments