NEWS UPDATE

6/recent/ticker-posts

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് കാമുകിയുടെ ബന്ധുവിനെ യുവാവ് തട്ടിക്കൊണ്ടുപോയി; പോലീസ് രക്ഷിച്ചു

ചെന്നൈ: വീട്ടുകാർ വിവാഹാഭ്യർഥന നിരസിച്ചതിന് പ്രതികാരമായി കാമുകിയുടെ ബന്ധുവിനെ യുവാവ് തട്ടിക്കൊണ്ടു പോയി. മൊബൈൽ ഫോൺ പിന്തുടർന്നെത്തിയ പോലീസ് ഇയാളെ മഹാബലിപുരത്തുനിന്ന് രക്ഷപ്പെടുത്തിയെങ്കിലും കാമുകനടക്കം നാലുപ്രതികൾ രക്ഷപ്പെട്ടു. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു.[www.malabarflash.com]


ചൂളൈമേട് സ്വദേശി സിറാജ് ബാഷയുടെ മകൻ തസ്ലീം ബാഷയെയാണ് തട്ടിക്കൊണ്ടുപോയത്. പിതൃസഹോദരിയുടെ മകളുടെ കാമുകനായ വരുണും മൂന്ന് സുഹൃത്തുക്കളുമാണ് അണ്ണാനഗറിൽനിന്ന് തസ്ലീമിനെ തട്ടിക്കൊണ്ടുപോയത്.

വരുണും യുവതിയും നാലുവർഷത്തോളമായി പ്രണയത്തിലായിരുന്നെന്ന് പറയപ്പെടുന്നു. എന്നാൽ യുവതിയുടെ വീട്ടുകാർ വരുണിന്റെ വിവാഹാഭ്യർഥന നിരസിക്കുകയും മറ്റൊരാളുമായി യുവതിക്ക് വിവാഹനിശ്ചയം നടത്തുകയും ചെയ്തു. വരുണുമായുള്ള ബന്ധം അവസാനിപ്പിക്കാൻ യുവതിയെ വീട്ടുകാർ വെല്ലൂരിലെ ബന്ധുവീട്ടിലേക്ക് മാറ്റി.

ബന്ധുവിനെ തട്ടിക്കൊണ്ടുപോയി വിലപേശി യുവതിയെ സ്വന്തമാക്കാമെന്നായിരുന്നു വരുണിന്റെ കണക്കുകൂട്ടൽ. എന്നാൽ യുവതിയുടെ ബന്ധുക്കൾ പോലീസിനെ സമീപിച്ചതോടെ നീക്കം പാളി. മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്നാണ് പ്രതികൾ മഹാബലിപുരത്തുണ്ടെന്ന് പോലീസ് മനസ്സിലാക്കി. പോലീസ് സംഘമെത്തിയപ്പോഴേക്കും കാറുപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. ഇവരെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം രൂപവത്‌കരിച്ചതായി പോലീസ് അറിയിച്ചു.

Post a Comment

0 Comments