NEWS UPDATE

6/recent/ticker-posts

കാമുകിയെ കാണാന്‍ പര്‍ദ്ദ ധരിച്ച് ഹോട്ടലിലെത്തി; യുവാവിനെ 'കുടുക്കി' പോലീസ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ കാമുകിയെ കാണാന്‍ പര്‍ദ്ദയും ശിരോവസ്ത്രവും മുഖാവരണവും ധരിച്ച് ഹോട്ടല്‍ മുറിയിലെത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംശയം തോന്നിയ ഹോട്ടല്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.[www.malabarflash.com]


സ്ഥലത്തെത്തിയ പോലീസ്, യുവാവിനെ ഒരു സ്ത്രീയ്‌ക്കൊപ്പം ഹോട്ടല്‍മുറിയില്‍ കണ്ടെത്തി. ഇരുവരും കുവൈത്ത് സ്വദേശികളാണ്. കാമുകനെ കാണാന്‍ ഹോട്ടലിലെത്തിയ യുവതി തന്റെ മകന്റെ പേരിലായിരുന്നു മുറി ബുക്ക് ചെയ്തത്. ആരും തിരിച്ചറിയാതിരിക്കാന്‍ സ്ത്രീകളുടെ വേഷത്തില്‍ ഹോട്ടലിലെത്തിയതായി സമ്മതിച്ച യുവാവ്, കാമുകിയെ കാണാന്‍ വേറെ മാര്‍ഗമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും പോലീസിനോട് പറഞ്ഞു. 

യുവാവിനെയും യുവതിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്.

Post a Comment

0 Comments