NEWS UPDATE

6/recent/ticker-posts

കൃത്യനിര്‍വഹണത്തിലെ വീഴ്ച; മസ്ജിദുന്നബവിയില്‍ ഇമാമടക്കം മൂന്നുപേര്‍ക്ക് സ്ഥാനചലനം

മദീന:  കൃത്യനിര്‍വഹണത്തില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയില്‍ മൂന്ന് പേരെ ജോലിയില്‍ നിന്ന് ഒഴിവാക്കി. ഇരുഹറം കാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.[www.malabarflash.com]

ഇമാം, മുഅദ്ദിന്‍ കാര്യാലയ മേധാവി, അഡ്മിനിസ്‌ട്രേഷന്‍ അണ്ടര്‍ സെക്രട്ടറി എന്നിവരെയാണ് പദവികളില്‍ നിന്ന് മാറ്റിയത്. മസ്ജിദുന്നബവിയിലെ ഭരണ മേല്‍നോട്ടത്തിനും പുനസ്സംംഘടനയ്ക്കുമായി സ്റ്റിയറിംഗ് അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി ജനറലിനെ ചുമതലപ്പെടുത്തിയതായി ഹറം കാര്യലായ മേധാവി ഡോ: അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസ് പറഞ്ഞു.

Post a Comment

0 Comments