തിരുവനന്തപുരം: വിവദ ചികിത്സാ രീതികളുടെ പേരിൽ അറിയപ്പെട്ട കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ മോഹനൻ വൈദ്യർ അന്തരിച്ചു. 65 വയസ്സായിരുന്നു. തിരുവനന്തപുരം കരമനയിലെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.[www.malabarflash.com]
രണ്ടു ദിവസം മുന്പാണ് ഇദ്ദേഹം ബന്ധുവീട്ടിലെത്തിയത്. അർബുദം പോലുള്ള ഗുരുതര രോഗത്തിന് ഇദ്ദേഹത്തിന്റെ ചികിത്സാ രീതികളും അഭിപ്രായങ്ങളും പലപ്പോഴും വിവാദത്തിന് ഇടയാക്കിയിരുന്നു. മോഹനൻ നായർ എന്നാണ് യഥാർഥ പേര്.
അലോപതി ചികിത്സാ രീതികളെ ശക്തമായി വിമർശിച്ചിരുന്ന മോഹനൻ വെെദ്യർക്ക് എതിരെ വ്യാജ ചികിത്സ നടത്തിയെന്ന പേരില് നിരവധി കേസുകളുണ്ട്. കോവിഡിന് അനധികൃത ചികിത്സ നടത്തിയതിന് അറസ്റ്റിലായിരുന്നു.
നീപ വെെറസ് കേരളത്തിൽ പടർന്നു പിടിച്ച സമയത്ത് വവ്വാലുകൾ രോഗം പരത്തില്ലെന്ന് പറഞ്ഞ് ഇവ കടിച്ച പേരയ്ക്ക കഴിച്ച് ഇദ്ദേഹം ഫേസ്ബുക്ക് ലെെവിലൂടെ രംഗത്ത് എത്തിയിരുന്നു. അന്നും ഇദ്ദേഹത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു.
0 Comments