കോവിഡ് ബാധിച്ച് മരിച്ച അഭിമന്യു കുമാറിന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ചാണ് വിശാല്‍ എന്നയാള്‍ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ പിന്‍വലിച്ചത്. ബീഹാറിലെ റോഹതാസ് ജില്ലയിലാണ് സംഭവം. കൂട്ടുപ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
സ്‌കൂളില്‍ ക്ലര്‍ക്കായിരുന്ന അഭിമന്യു കുമാര്‍ ഏപ്രില്‍ 30 നാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്. ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 1,06,500 രൂപ പിന്‍വലിച്ചതായി ഇദ്ദേഹത്തിന്റെ ഭാര്യ ഛായ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതേത്തുടര്‍ന്ന് ജൂണ്‍ 11ന് ഇവര്‍ പോലീസില്‍ പരാതിയ നല്‍കുകയായിരുന്നു. അഭിമന്യു മരിച്ച് 10 ദിവസത്തിനുള്ളില്‍ മൂന്ന് വ്യത്യസ്ത ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് തുക പിന്‍വലിച്ചതായി പോലീസ് കണ്ടെത്തി.
ഛായയുടെ പരാതിയില്‍, ജൂണ്‍ 11 ന് ദാരിഹാത് പോലീസ് സ്റ്റേഷനില്‍ ഐപിസി 420, 379 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് റോഹ്താസ് പോലീസ് സൂപ്രണ്ട് ആശിഷ് ഭാരതി, ഡെഹ്രി എസ്ഡിപിഒ സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് അഭിമന്യു കുമാറിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിശാല്‍ എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. ശവസംസ്‌കാര വേളയില്‍ മരിച്ചയാളുടെ സാധനങ്ങളില്‍ നിന്ന് എടിഎം കാര്‍ഡ് എടുത്തതായി ഇയാള്‍ സമ്മതിച്ചു. എടിഎം കാര്‍ഡിന്റെ കവറിനുള്ളില്‍ പിന്‍ നമ്പര്‍ എഴുതിയതായും പ്രതി പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ തനിക്കൊപ്പമുണ്ടായിരുന്ന ആളുകളേക്കുറിച്ചും ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

0 Comments