NEWS UPDATE

6/recent/ticker-posts

ബിഹാര്‍ പോലീസിലെ ആദ്യ മുസ്‌ലിം വനിതാ ഡി.എസ്.പിയായി റസിയ സുല്‍ത്താന്‍

പട്‌ന: ബിഹാര്‍ പോലീസ് സേനയില്‍ ഡി.എസ്.പി ആകുന്ന ആദ്യ മുസ്‌ലിം വനിതയായി റസിയ സുല്‍ത്താന്‍. 64ാമത് ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ പൂര്‍ത്തിയാക്കിയാണ് റസിയ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആയിരിക്കുന്നത്. ഗോപാല്‍ഗഞ്ച് ജില്ലയിലെ ഹാത്തുവ സ്വദേശിയാണ് ഈ 27 കാരി.[www.malabarflash.com]


ഝാര്‍ഖണ്ഡിലെ ബൊകാറോ സ്റ്റീല്‍ പ്ലാന്റില്‍ സ്റ്റെനോഗ്രാഫറായിരുന്ന മുഹമ്മദ് അസ്‌ലം അന്‍സാരിയുടെ ഏഴ് മക്കളില്‍ ഇളയവളാണ് റസിയ. ബൊകാറോയിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. ശേഷം ജോധ്പൂരില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറങ്ങില്‍ ബി.ടെക് പൂര്‍ത്തിയാക്കി. 2016ല്‍ പിതാവ് മരിച്ചു.

2017ല്‍ ബിഹാര്‍ വൈദ്യുതി വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചു. അന്ന് മുതല്‍ ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷക്കായി തയാറെടുത്തു. റസിയ അടക്കം 40 പേരാണ് ഡി.എസ്.പി തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

തന്റെ സ്വപ്‌നമാണ് സഫലീകരിച്ചതെന്ന് റസിയ ഇന്ത്യ ടുഡേ ടി.വിയോട് പ്രതികരിച്ചു. പലപ്പോഴും ആളുകള്‍ക്ക് നീതി ലഭിക്കാത്ത സാഹചര്യമുണ്ട്, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. തങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ മാനക്കേട് ഓര്‍ത്ത് സ്ത്രീകള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഇതില്‍ ഒരു മാറ്റത്തിനായി ശ്രമിക്കുമെന്ന് റസിയ സുല്‍ത്താന്‍ വ്യക്തമാക്കി.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണമെന്ന് പറഞ്ഞ അവര്‍, ഹിജാബോ ബുര്‍ഖയോ ധരിക്കുന്നത് ഒരു നിയന്ത്രണമല്ലെന്നും ചൂണ്ടിക്കാട്ടി. ഏത് ജോലിയും ചെയ്യാന്‍ നമുക്ക് സാധിക്കുമെന്ന് ചിന്തിച്ചാല്‍ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യാന്‍ അല്ലാഹു ശക്തി നല്‍കും -റസിയ സുല്‍ത്താന്‍ പറഞ്ഞു.

Post a Comment

0 Comments