NEWS UPDATE

6/recent/ticker-posts

രണ്ട്​ ഡോസ്​ വാക്‌സിന്‍ എടുത്തശേഷം ശരീരത്തിന് കാന്തികശക്തി ലഭിച്ചെന്ന്​ നാസിക്​ സ്വദേശി

നാസിക്​: രണ്ടാം കോവിഡ് വാക്സിൻ കുത്തിവെച്ച ശേഷം തന്‍റെ ശരീരത്തിന് കാന്തികശക്തി ലഭിച്ചെന്ന വിചിത്ര അവകാശവാദവുമായി മഹാരാഷ്​ട്രയിലെ നാസിക്​ സ്വ​ദേശി. ശിവാജി ഛൗക്കിൽ താമസിക്കുന്ന അരവിന്ദ്​ സോണർ എന്ന മധ്യവയസ്​കനാണ്​ വാക്​സിനെടുത്ത ശേഷം തന്‍റെ ശരീരത്തിൽ ലോഹവസ്​തുക്കൾ ഒട്ടിപ്പിടിക്കുകയാണെന്ന്​ അവകാശപ്പെട്ട്​ രംഗത്തെത്തിയിരിക്കുന്നത്​.[www.malabarflash.com]

ഇത് സത്യമാണെന്ന് തെളിയിക്കാൻ അദ്ദേഹം ഒരു വീഡിയോയും തയ്യാറാക്കിയിട്ടുണ്ട്. പാത്രങ്ങൾ, സ്പൂണുകൾ, നാണയങ്ങൾ എന്നിവ അരവിന്ദ് സോണറുടെ ശരീരത്തിൽ ഒട്ടിപ്പിടിക്കുന്നത്​ ഈ വീഡിയോയിൽ കാണാം. ശരീരം വിയർത്ത്​ ഇരിക്കുന്നത്​ കാരണമാണ്​ നാണയമൊക്കെ ഒട്ടിപ്പിടിക്കുന്നതെന്നാണ്​ ആദ്യം വീട്ടുകാരും അയൽക്കാരും പറഞ്ഞത്​. എന്നാൽ, ശരീരം വൃത്തിയാക്കി വിയർപ്പ് മാറ്റിയ ശേഷവും സോണറുടെ ശരീരത്തിൽ ലോഹവസ്​തുക്കൾ ഒട്ടിപ്പിടിക്കുന്നതായാണ്​ കണ്ടത്​.

വിവരമറിഞ്ഞ് നാസിക് മുനിസിപ്പൽ കോർപറേഷനിലെ ഡോക്ടർമാർ സോണറെ സന്ദർശിച്ചിരുന്നു. ലോഹവസ്തുക്കൾ അദ്ദേഹത്തിന്‍റെ ശരീരത്തിൽ ഒട്ടിപ്പിടിക്കുന്നതിന്‍റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ്​ അവരിപ്പോൾ. വാക്സിനേഷൻ കാരണമാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് പറയാൻ കഴിയില്ലെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഇതിന്​വിശദമായ അന്വേഷണംവേണ്ടി വരുമെന്ന്​ ഡോ. അശോക് തോറാട്ട് മാധ്യമങ്ങളോട്​ പറഞ്ഞു. 

സോണറുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോർട്ട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്​. അദ്ദേഹത്തിൽ കൂടുതൽ പരിശോധനകൾ നടത്തണോയെന്നത്​ പിന്നീട്​ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോവിഡ് വാക്സിന്‍റെ രണ്ട് ഡോസും എടുത്തവരുടെ ശരീരത്തിന് കാന്തശക്തി ലഭിച്ചുവെന്ന് അവകാശപ്പെടുന്ന ഡൽഹി സ്വദേശികളുടെ വീഡിയോ ഉണ്ടെന്നാണ്​ സോണറുടെ മകൻ ജയന്ത് പറയുന്നത്. വീഡിയോ കണ്ടശേഷം അക്കാര്യം സത്യമാണോ എന്ന് പരീക്ഷിച്ചു നോക്കാൻ പിതാവിനോട് പറയുകയായിരുന്നു. ഇതേ തുടർന്ന് പാത്രങ്ങളും സ്പൂണും സോണറിന്‍റെ ശരീരത്തിൽ ​വെച്ചുനോക്കിയപ്പോൾ അവ ഒട്ടിപ്പിടിച്ചുവെന്നാണ് ജയന്ത്​ അവകാശപ്പെടുന്നത്​. മകൻ പറയുന്നത്.

Post a Comment

0 Comments